അട്ടപ്പാടി ചെന്താമലയില്‍ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുത്തു.സംരക്ഷിത വനഭൂമിയില്‍ അതിക്രമിച്ചു കയറിയതിനാണ് കേസ്. താവളം സ്വദേശികളായ അഭീന്ദർ, ഷാനു എന്നിവരാണ് കാട്ടില്‍ കുടുങ്ങിയത്.റീല്‍സ് ചിത്രീകരിക്കാൻ വേണ്ടിയായിരുന്നു യുവാക്കളുടെ സാഹസം. മണിക്കൂറുകളോളം പണിപ്പെട്ടാണ് യുവാക്കളെ വനംവകുപ്പ് സംഘം കണ്ടെത്തിയത്. ദൗത്യത്തിനിടെ പലതവണ സംഘം ആനയുടെ മുന്നില്‍പ്പെട്ടിരുന്നു. അവിടെ നിന്നും സാഹസികമായി രക്ഷപ്പെട്ടാണ് യുവാക്കളെ കണ്ടെത്തിയത്. പിന്നീട് പുലർച്ചെയോടെയാണ് യുവാക്കളെ കാടിറക്കിയത്.

