കോട്ടയത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായി റിങ് റോഡ് സംവിധാനമൊരുക്കും: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി നഗരത്തിന് ചുറ്റുമുള്ള സമാന്തര റോഡുകളെ ബന്ധിപ്പിച്ച് റിങ് റോഡ് സംവിധാനം നടപ്പിലാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. നാട്ടകം സിമന്റ് കവല– പാറേച്ചാൽ ബൈപാസ്, വടവാതൂർ മിൽമ– ബണ്ട് റോഡ്–ചവിട്ടുവരി, എലിപ്പുലിക്കാട്ട് പാലം വഴി വട്ടമൂട് പാലത്തിലൂടെ എംസി റോഡ് എന്നിവയുൾപ്പെടെയുള്ള സമാന്തര റോഡുകൾ പരസ്പരം കണക്ട് ചെയ്യുന്നതിലൂടെ നഗരത്തിലെ തിരക്ക് വലിയ രീതിയിൽ കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനൊപ്പം ഈരയിൽക്കടവ്–മണിപ്പുഴ ബൈപാസ് ചിങ്ങവനം വരെ നീട്ടുന്നതിനുള്ള നടപടികളും, കഞ്ഞിക്കുഴി ജങ്ഷനിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളും പുരോഗമിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു.

Leave a Reply

spot_img

Related articles

മാസപ്പടി കേസ്: ഇ.ഡിക്കെതിരെ റിയാസിന്റെ സുഹൃത്ത്; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി

മാസപ്പടി കേസിൽ പി.എ. മുഹമ്മദ് റിയാസിനെതിരെ നൽകിയ മൊഴി പിൻവലിക്കാനായി അദ്ദേഹത്തിന്റെ സുഹൃത്ത് ഹസൻ വാരിസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) സത്യവാങ്മൂലം നൽകി. മുഹമ്മദ്...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: അന്വേഷണ പുരോഗതിയിലെ മെല്ലെപ്പോക്കിൽ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ടതും സംസ്ഥാനത്തുടനീളം വലിയ കോളിളക്കം സൃഷ്ടിച്ചതുമായ 15.85 കോടി രൂപയുടെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ...

ചിറയിൻകീഴ് കയ്യാങ്കളി വിവാദം: രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ കയ്യാങ്കളി വിവാദത്തിൽ എം.എൽ.എ രമ്യ ഹരിദാസിനെതിരെ പാർട്ടി തലത്തിൽ താക്കീത് നടപടിയുണ്ടായേക്കുമെന്ന് സൂചന. എം.എൽ.എ എന്ന പദവി പരിഗണിച്ചു കൂടുതൽ...

ഈ മാസം പതിനഞ്ചിനുള്ളില്‍ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകില്ല’; മുഖ്യമന്ത്രിയുടെ വാദം തള്ളി കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യതി പ്രതിസന്ധി ഈ മാസം പതിനഞ്ചിനുള്ളില്‍ പരിഹരിക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം തള്ളി കെഎസ്ഇബി.വൈദ്യുതി പ്രതിസന്ധി സെപ്റ്റംബര്‍ മാസത്തില്‍ രൂക്ഷമായി...