നടന് ഷറഫുദ്ദീന് പരിക്കേറ്റു. മൈസൂരില്‍ സിനിമാ ചിത്രീകരണത്തിനിടെയാണ് സംഭവം.സംഘട്ടന രംഗത്തിനിടെ കത്തികൊണ്ടാണ് മുറിവേറ്റത്.പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.മുഖത്ത് സാരമായി മുറിവേറ്റ ഷറഫുദ്ദീനെ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജിതേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ യായിരുന്നു സംഭവം.സംഭവത്തെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവെച്ചു.

