വൈദ്യുതി കെണി ഒരുക്കി മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു.ഒറ്റപ്പാലം കണ്ണിയംപുറം സ്വദേശി സതീഷ് ആണ് മരിച്ചത്.കണ്ണിയംപുറം തോട്ടിൽ ആണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് പറയുന്നത്.മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി.

