പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടന്ന 69-ാമത് നീരേറ്റുപുറം പമ്പ ജലമേളയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ ചെറുതന ചുണ്ടൻ ജേതാക്കളായി .ചുണ്ടൻ വള്ളങ്ങളുടെ ഫൈനലിൽ തലവടി ബോട്ട് ക്ലബ് തുഴഞ്ഞ തലവടി ചുണ്ടൻ രണ്ടാം സ്ഥാനവും, കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ മൂന്നാം സ്ഥാനവും നേടി. ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ ഒന്നാമതെത്തി. ഇരുട്ടുകുത്തി (ബി-ഗ്രേഡ്) മത്സരത്തിൽ സെന്റ് ജോസഫ് ചാമ്പ്യൻമാരായി. വലിയ പണ്ഡിതനാണ് രണ്ടാം സ്ഥാനം. വെപ്പ് വള്ളങ്ങളുടെ (എ-ഗ്രേഡ്) മത്സരത്തിൽ നെപ്പോളിയൻ ഒന്നാം സ്ഥാനവും, ഷൂട്ട് പുളിക്കത്ര രണ്ടാം സ്ഥാനവും നേടി. 6 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 20 കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്ക് കെ.സി. മാമ്മൻ മാപ്പിള ട്രോഫി, ജനകീയ ട്രോഫി എന്നിവ സമ്മാനിച്ചു. മറ്റ് വിഭാഗത്തിലെ വിജയികൾക്ക് വിവിധ ട്രോഫികൾ നൽകി.

