മാത്യു കുഴല്‍നാടന്‍ എഎല്‍എയുടെ കോതമംഗലത്ത് നിര്‍മാണത്തിലിരുന്ന വീട്ടില്‍ മോഷണം

മാത്യു കുഴല്‍നാടന്‍ എഎല്‍എ യുടെ കോതമംഗലത്ത് നിര്‍മാണത്തിലിരുന്ന വീട്ടില്‍ മോഷണം.എംഎല്‍എയുടെ കോതമംഗലം പൈങ്ങോട്ടൂരിലുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്.കഴിഞ്ഞ 13 ന് വൈകിട്ട് 6.30 നാണ് സംഭവം.ഇലക്ട്രിക് മെയിന്‍ ബോര്‍ഡിലേക്ക് കണക്റ്റ് ചെയ്തുവച്ചിരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്.ഈ പ്രദേശത്ത് ഇതിന് മുന്‍പും നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളില്‍ നിന്ന് നിര്‍മാണ സാമഗ്രികള്‍ മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു സംഘം പ്രവര്‍ത്തിക്കുന്നെന്നും പരാതിയുണ്ടായിരുന്നു. സംഭവത്തില്‍ വീട് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നയാളുടെ പരാതിയില്‍ പോത്താനിക്കോട് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്.

Leave a Reply

spot_img

Related articles

കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം, ചികിത്സാ പിഴവിൽ കേസ്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസ് എടുത്തു.കോഴിക്കോട് സ്വദേശി അഞ്ജു വിനീഷ് ആണ്...

വിദേശത്തു നിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടു വരാൻ പോകവേ കാർ അപകടത്തിൽ അധ്യാപിക മരിച്ചു

വിദേശത്തു നിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടു വരാൻ കൊച്ചി വിമാനത്താവളത്തിലേക്കു പോകവേ, കാർ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അധ്യാപിക മരിച്ചു.വെള്ളാരംകുന്ന് സെന്റ് മേരീസ് ഹൈസ്‌കൂള്‍...

പാലാ നഗരസഭ : വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിന് മുന്നേ യുഡിഎഫ് വിമതർക്കിടയിൽ തമ്മിലടി രൂക്ഷം

പാലാ നഗരസഭയിൽ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ മുന്നണിയിലും വിമത ക്യാമ്പിലും തർക്കം രൂക്ഷം. വൈസ് ചെയർമാൻ സ്ഥാനത്തെച്ചൊല്ലി യു.ഡി.എഫ് വിമതർക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളും...

കള്ളപ്പണം എന്ന് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണം; മികച്ച തിരക്കഥയ്ക്ക് അവാർഡ് കൊടുക്കണം: പി.എ. മുഹമ്മദ് റിയാസ്

വീണാ വിജയനെതിരായ ഇഡി ആരോപണങ്ങൾക്കും കള്ളപ്പണ പ്രചാരണങ്ങൾക്കുമെതിരെ രൂക്ഷമായ പ്രതികരണവുമായി സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തി. ഇഡി ചോദ്യം ചെയ്യലിൽ കള്ളപ്പണമാണെന്ന്...