ആൻ്റോ അഗസ്റ്റിൻ്റെ വയനാട്ടിലെ വീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്ത സംഭവത്തിൽ എക്സൈസ് വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു .അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആർ.എം. ബൈജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. ആൻ്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് 40 ലിറ്ററിലധികം മദ്യവും ഏഴു ലിറ്റർ വൈനും പിടിച്ചെടുത്തിരുന്നുവെന്നും ഇത് വ്യാജമദ്യമാണെന്നാണ് പ്രാഥമിക നിഗമനമെന്നും ജോയിന്റ് എക്സൈസ് കമ്മീഷണർ വൈ. ഷിബു വ്യക്തമാക്കി. കേസ് ഗൗരവമുള്ളതാണെന്നും, പിടിച്ചെടുത്തത് വ്യാജമദ്യമാണെന്ന് ഉറപ്പിക്കാൻ ശാസ്ത്രീയ പരിശോധന നടത്തുമെന്നും എക്സൈസ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് ആൻ്റോ അഗസ്റ്റിനെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്തു വരികയാണ്.

