പരശുറാം എക്സ്പ്രസ് ട്രെയിൻ എൽ.എച്ച്.ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുന്നു. മംഗളൂരു സെൻട്രൽ – കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) സെപ്റ്റംബർ 22 മുതലും, കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650) സെപ്റ്റംബർ 23 മുതലും എൽ.എച്ച്.ബി കോച്ചുകളുമാകും സർവീസ് നടത്തുക.ട്രെയിൻ എൽ.എച്ച്.ബി കോച്ചുകളായി മാറുന്നതോടെ കോച്ചുകളുടെ ഘടനയിലും മാറ്റം വരും. രണ്ട് എസി ചെയർകാർ, ഒൻപത് സെക്കൻഡ് സിറ്റിംഗ് കോച്ച്, ഒൻപത് ജനറൽ ക്ലാസ് കോച്ച്, ഒരു സെക്കൻഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാൻ, ഒരു ജനറേറ്റർ കാർ കോച്ച് എന്നിങ്ങനെയാണ് പരശുറാം എക്സ്പ്രസിലെ പുതിയ കോച്ച് ഘടന.

