ടാറിംങ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കോട്ടയം മണർകാട് ഓൾഡ് കെ.കെ റോഡിൽ സെപ്തംബർ 18 മുതൽ ഗതാഗതം നിരോധിച്ചു.പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം കോട്ടയം സബ് ഡിവിഷനു കീഴിലുള്ള പാമ്പാടി റോഡ് സെക്ഷനു കീഴിലാണ് പണികൾ നടത്തുന്നത്.ടാറിംഗ് പൂര്‍ത്തിയാകുന്നത് വരെയാണ് ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുന്നതെന്നും അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.മണര്‍കാട് ബൈപാസ് റോഡിലൂടെ വരുന്ന വാഹനങ്ങള്‍(വണ്‍ വേ) വലത്തേക്ക് തിരിഞ്ഞ് ഗവണ്‍മെന്‍റ് യു.പി. സ്കൂള്‍ ജംഗ്ഷനില്‍ എത്തി എന്‍.എച്ച് 183 ല്‍ കൂടി പോകണം.

