റിപ്പോർട്ടർ ടിവി എം.ഡി. ആന്റോ അഗസ്റ്റിന്റെ അറസ്റ്റിനെത്തുടർന്ന് സർക്കാരിനെ അഭിനന്ദിച്ച് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തട്ടിപ്പുകാരും പലിശക്കാരും ക്രിമിനലുകളും മാധ്യമ സ്ഥാപനങ്ങൾ വഴി മാന്യന്മാരാകാൻ ശ്രമിക്കുന്നതിന്റെ പരിണിതഫലമാണ് കേരളം കാണുന്നതെന്നും, മാധ്യമ മുതലാളിയായാൽ എന്തുമാകാമെന്ന് ഇവർ കരുതുന്നുവെന്നും അദ്ദേഹം വിമർശിച്ചു. എസ്.എൻ.ഡി.പി. മുഖമാസികയായ ‘യോഗനാദ’ത്തിലൂടെയാണ് അധമ മാധ്യമപ്രവർത്തനം നടത്തുന്നവർക്കുള്ള താക്കീതാണ് ഈ അറസ്റ്റെന്ന് വ്യക്തമാക്കി വെള്ളാപ്പള്ളി ഈ അഭിപ്രായങ്ങൾ പങ്കുവെച്ചത്.

