ഒറ്റപ്പാലത്ത് ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ സംഘർഷം; വനിതാ കോൺസ്റ്റബിൾ ഉൾപ്പെടെ രണ്ട് പോലീസുകാർക്ക് പരിക്ക്

പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവ ഘോഷയാത്രയ്ക്കിടയിലുണ്ടായ സംഘർഷത്തിൽ വനിതാ കോൺസ്റ്റബിൾ ഉൾപ്പെടെ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു .അമൽ ചന്ദ്രൻ, ശ്രീജിനി എന്നീ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ഒറ്റപ്പാലം ടൗണിൽ നടന്ന ഘോഷയാത്രയ്ക്കിടെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കവും സംഘർഷവും തടയാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസുകാർക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ കല്ലേക്കാട് സ്വദേശി സിബിൻ, തേനൂർ സ്വദേശി സന്തോഷ് എന്നിവർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, വനിതാ പോലീസിനെ മർദ്ദിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...

മുല്ലപ്പെരിയാർ; അന്തർസംസ്ഥാന ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം: മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ട് വി ഷയം സംബന്ധിച്ച് കേരളവും തമിഴ്‌നാടുമായി അന്തർ സംസ്ഥാന ചർച്ചയ്ക്ക് കേന്ദ്രസർ ക്കാർ മുൻകൈ എടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാറിൽ...

കിള്ളിമംഗലം സ്വദേശിയുടെ മൃതദേഹം വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ കിള്ളിമംഗലത്ത് റോഡ് പണിയുടെ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന 52 കാരനായ ബാബുവിനെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ...

കെപിസിസി പ്രസിഡന്റിനെ ഉചിതമായ സമയത്ത് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ഷാഫി പറമ്പിൽ

കെപിസിസി പ്രസിഡന്റിനെ ഉചിതമായ സമയത്ത് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ഷാഫി പറമ്പിൽ എംപി. കൃത്യമായ സമയത്ത് കൃത്യമായ തീരുമാനമുണ്ടാകുമെന്നും, നിലവിൽ അധ്യക്ഷ സ്ഥാനത്തേക്ക് ആരുടെയും പേര്...