ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. 40 വർഷത്തിലേറെയായി അരങ്ങില്‍ സജീവമാണ്. 2018-ല്‍ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ ഉമ്മ വേഷത്തിലൂടെ ശ്രദ്ധേയയാണ്.ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.കെ.ടി. മുഹമ്മദിന്റെ കലിംഗ, കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഇന്ത്യ എന്നീ നാടകസമിതികളുടെ നാടകങ്ങളില്‍ സാവിത്രി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1977-ലും 1993-ലും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടി.എം.ടി.യുടെ കടവ് എന്ന ചിത്രത്തില്‍ അമ്മവേഷം ചെയ്താണ് സാവിത്രി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. വലിയങ്ങാടി, ഡാകിനി, മേരാ നാം ഷാജി, വൈറസ്, ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന, പട, പപ്പൻ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.മികച്ച നാടക നടിക്കുള്ള അവാർഡുകള്‍ക്ക് പുറമെ, സംഗീത നാടക അക്കാദമി അവാർഡ്, സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര അവാർഡില്‍ പ്രത്യേക പരാമർശം, മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എന്നിവ നേടി.

Leave a Reply

spot_img

Related articles

‘രാഷസവേട്ട’ ആരംഭം കുറിച്ചു

ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവി ധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക് സെപ്റ്റംബർ ഇരുപത്തി...

‘മോഹന വള്ളി’ പൂർത്തിയായി

ജെ. സ്റ്റുഡിയോസ് & എ 2 എ സ്‌റ്റുഡിയോസിൻ്റെ ബാനറിൽ സണ്ണി തഴുത്തല ,ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ നിർമ്മിച്ച് ഉമേഷ് എസ്...

ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന് സെപ്റ്റംബർ ഇരുപത്തിയൊന്ന് തിങ്കളാഴ്ച്ച...

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ, തേജാ ലഷ്മി (കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് 'പ്രിയതമൻ.'റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമൻ എന്ന...