മാസപ്പടി കേസ്: പിണറായി വിജയനും വി ഡി സതീശനും ഉൾപ്പെടെയുള്ള പ്രമുഖരുടെ പേരുകൾ ഡയറിയിലുണ്ടെന്ന് ഷോൺ ജോർജ്

മാസപ്പടി കേസിൽ മുഖ്യമന്ത്രി വി ഡി സതീശൻ , മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, എന്നിവരുടേതുൾപ്പെടെ നിരവധി പ്രമുഖരുടെ പേരുകളുണ്ടെന്ന് ബി.ജെ.പി നേതാവ് ഷോൺ ജോർജ് ആരോപിച്ചു. എൻഫോഴ്സ്മെന്റ് ഏജൻസിയായ എസ്.എഫ്.ഐ.ഒ (SFIO) കോടതിയിൽ സമർപ്പിച്ച രേഖകൾ പുറത്തുവിട്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തായിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ സുപ്രധാന എൻട്രികൾ അടങ്ങിയ പേജാണ് ഷോൺ ജോർജ് പുറത്തുവിട്ടത്. എൽ.ഡി.എഫ്, യു.ഡി.എഫ് പ്രമുഖ നേതാക്കളുടെ പേരുകൾ വ്യക്തമായി കുറിച്ചിട്ടുള്ള ഈ പേജിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് ‘പി.വി’ എന്നല്ല, ‘പിണറായി’ എന്ന് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.എസ് അച്യുതാനന്ദൻ, കെ മുരളീധരൻ, സി.കെ ചന്ദ്രപ്പൻ, എളമരം കരീം, ഗോവിന്ദൻ മാസ്റ്റർ, ഹൈബി ഈഡൻ, പന്ന്യൻ രവീന്ദ്രൻ, എസ് ശർമ്മ, പി രാജീവ്, ഷിബു ബേബി ജോൺ, കെ.ബി ഗണേഷ് കുമാർ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ പേരുകളും ഈ കണക്കുകളിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. മാസ്സപ്പടി കേസിൽ ഇ.ഡിയുടെ കത്തിലൂടെ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും സംസ്ഥാന സർക്കാർ പിണറായിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തതിന്റെ കാരണം ഇതാണെന്നും, പുറത്തുവന്ന കണക്കുകൾ നിരവധി ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതാണെന്നും ഷോൺ ജോർജ് ആരോപിച്ചു.

Leave a Reply

spot_img

Related articles

മുഖ്യമന്ത്രിയുടെ മഴക്കെടുതി വിലയിരുത്തൽ യാത്ര: വിമാനച്ചെലവ് നൽകിയത് ഹെലികോപ്റ്റർ കരാർ കമ്പനിയെന്ന് സൂചന

മലപ്പുറത്തെ മഴക്കെടുതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ വിമാനയാത്രയ്ക്ക് ചെലവായ പണം നൽകിയിരിക്കുന്നത് ഹെലികോപ്റ്റർ കരാർ കമ്പനിയായ ചിപ്സൺ ഏവിയേഷൻ ആണെന്ന് സൂചന. കർണാടകയിലെ കോൺഗ്രസ്...

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടി; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പൊലീസ് കസ്റ്റഡിയില്‍

വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വിദേശത്തുനിന്ന് മടങ്ങിവരുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ചാണ്...

പാറക്കുളത്തിൽ വീണ 74-കാരിയെ രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്

ചങ്ങനാശ്ശേരിയിൽ പാറക്കുളത്തിൽ വീണ 74-കാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്.ചങ്ങനാശ്ശേരി മണലോടി ചെറുകരക്കുന്ന് സ്വദേശിനി വിലാസിനിയാണ് അപകടത്തിൽപ്പെട്ടത്.ഉച്ചയ്ക്ക് 12.45-ഓടെയാണ് സംഭവം. പാറക്കുളത്തിലേക്ക് വീണ വിലാസിനി, മരച്ചില്ലയിൽ...

ശബരിമല പ്രതിസന്ധി; കെ മുരളീധരനും കെ ജയകുമാറും തമ്മിൽ കൂടിക്കാഴ്ച നടത്തും

ശബരിമല പ്രതിസന്ധിയെച്ചൊല്ലിയുള്ള ഭിന്നത പരിഹരിക്കുന്നതിന്റെ ഭാഗമായി മന്ത്രി കെ മുരളീധരനും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറും തമ്മിൽ കൂടിക്കാഴ്ച നടത്തും.അരവണ പ്ലാന്റ് നവീകരണം...