വിദ്യാർത്ഥികളുടെ പഠനം മുടങ്ങുന്നുവെന്ന വാർത്ത; ബാലാവകാശ കമ്മീഷൻ കേസെടുത്തു

ക്ലാസ് മുറികളുടെ ബലക്ഷയം കാരണം സ്കൂളിന് അംഗീകാരം നഷ്ടപ്പെട്ടതിനാൽ കുട്ടികളുടെ പഠനം മുടങ്ങുന്നുവെന്ന മാധ്യമ വാർത്തയിൽ സംസ്ഥാന ബാലാകാശ സംരക്ഷണ കമ്മീഷൻ ഇടപെടൽ. ആലപ്പുഴ കറ്റാനം സെൻ്റ് സ്റ്റീഫൻസ് എൽ. പി സ്കൂളിലെ 1, 3 ക്ലാസുകളിലെ കുട്ടികളുടെ പഠനം പ്രതിസന്ധിയിലാണ് എന്നാണ് വാർത്ത. സംഭവത്തിൽ കമ്മീഷൻ അംഗം ടി സി ജലജ മോൾ സ്വമേധയാ കേസെടുത്തു. കുട്ടികൾക്ക് പഠനത്തിന് ബദൽ സംവിധാനം ഒരുക്കുന്നതിൽ മാനേജ്മെൻ്റ് അനാസ്ഥ കാണിച്ചുവെന്ന് കമ്മീഷൻ നിരീക്ഷിച്ചു.സ്കൂൾ മാനേജ്മെൻ്റ്, ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

മുഖ്യമന്ത്രിയുടെ മഴക്കെടുതി വിലയിരുത്തൽ യാത്ര: വിമാനച്ചെലവ് നൽകിയത് ഹെലികോപ്റ്റർ കരാർ കമ്പനിയെന്ന് സൂചന

മലപ്പുറത്തെ മഴക്കെടുതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ വിമാനയാത്രയ്ക്ക് ചെലവായ പണം നൽകിയിരിക്കുന്നത് ഹെലികോപ്റ്റർ കരാർ കമ്പനിയായ ചിപ്സൺ ഏവിയേഷൻ ആണെന്ന് സൂചന. കർണാടകയിലെ കോൺഗ്രസ്...

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടി; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പൊലീസ് കസ്റ്റഡിയില്‍

വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വിദേശത്തുനിന്ന് മടങ്ങിവരുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ചാണ്...

പാറക്കുളത്തിൽ വീണ 74-കാരിയെ രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്

ചങ്ങനാശ്ശേരിയിൽ പാറക്കുളത്തിൽ വീണ 74-കാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്.ചങ്ങനാശ്ശേരി മണലോടി ചെറുകരക്കുന്ന് സ്വദേശിനി വിലാസിനിയാണ് അപകടത്തിൽപ്പെട്ടത്.ഉച്ചയ്ക്ക് 12.45-ഓടെയാണ് സംഭവം. പാറക്കുളത്തിലേക്ക് വീണ വിലാസിനി, മരച്ചില്ലയിൽ...

ശബരിമല പ്രതിസന്ധി; കെ മുരളീധരനും കെ ജയകുമാറും തമ്മിൽ കൂടിക്കാഴ്ച നടത്തും

ശബരിമല പ്രതിസന്ധിയെച്ചൊല്ലിയുള്ള ഭിന്നത പരിഹരിക്കുന്നതിന്റെ ഭാഗമായി മന്ത്രി കെ മുരളീധരനും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറും തമ്മിൽ കൂടിക്കാഴ്ച നടത്തും.അരവണ പ്ലാന്റ് നവീകരണം...