ശബരിമലയിലെ സ്വര്‍ണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ

ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ. യഥാർഥ സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് കമ്മിഷണർ വ്യക്തമാക്കി. ഭക്തർ തിരുവാഭരണമായി സ്വർണം മാത്രമല്ല സമർപ്പിക്കുന്നതെന്നും കമ്മിഷണർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദീകരണം ദേവസ്വം കമ്മിഷണർക്ക് കൈമാറിയിട്ടുണ്ട്.തിരുവാഭരണങ്ങളുടെ കണക്കെടുപ്പിനിടെ സ്വർണക്കിരീടം കാണാതായെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് തിരുവാഭരണ കമ്മിഷണറുടെ വിശദീകരണം.യഥാർഥ കിരീടവും ഫാൻസി കിരീടങ്ങളും സ്ട്രോങ് റൂമിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം 2012ൽ തമിഴ്നാട്ടിൽ നിന്നുള്ള ഭക്തരാണ് ശബരിമലയിൽ സമർപ്പിച്ചത്. എന്നാൽ നിലവിൽ സ്ട്രോങ് റൂമിലുള്ള കിരീടത്തിന് 240 ഗ്രാം മാത്രമാണ് തൂക്കമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി ശങ്കരന്റെ നേതൃത്വത്തിൽ നടത്തിയ തിരുവാഭരണങ്ങളുടെ കണക്കെടുപ്പിന് പിന്നാലെയാണ് സ്വർണക്കിരീടവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നത്.

Leave a Reply

spot_img

Related articles

മുഖ്യമന്ത്രിയുടെ മഴക്കെടുതി വിലയിരുത്തൽ യാത്ര: വിമാനച്ചെലവ് നൽകിയത് ഹെലികോപ്റ്റർ കരാർ കമ്പനിയെന്ന് സൂചന

മലപ്പുറത്തെ മഴക്കെടുതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ വിമാനയാത്രയ്ക്ക് ചെലവായ പണം നൽകിയിരിക്കുന്നത് ഹെലികോപ്റ്റർ കരാർ കമ്പനിയായ ചിപ്സൺ ഏവിയേഷൻ ആണെന്ന് സൂചന. കർണാടകയിലെ കോൺഗ്രസ്...

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടി; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പൊലീസ് കസ്റ്റഡിയില്‍

വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വിദേശത്തുനിന്ന് മടങ്ങിവരുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ചാണ്...

പാറക്കുളത്തിൽ വീണ 74-കാരിയെ രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്

ചങ്ങനാശ്ശേരിയിൽ പാറക്കുളത്തിൽ വീണ 74-കാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്.ചങ്ങനാശ്ശേരി മണലോടി ചെറുകരക്കുന്ന് സ്വദേശിനി വിലാസിനിയാണ് അപകടത്തിൽപ്പെട്ടത്.ഉച്ചയ്ക്ക് 12.45-ഓടെയാണ് സംഭവം. പാറക്കുളത്തിലേക്ക് വീണ വിലാസിനി, മരച്ചില്ലയിൽ...

ശബരിമല പ്രതിസന്ധി; കെ മുരളീധരനും കെ ജയകുമാറും തമ്മിൽ കൂടിക്കാഴ്ച നടത്തും

ശബരിമല പ്രതിസന്ധിയെച്ചൊല്ലിയുള്ള ഭിന്നത പരിഹരിക്കുന്നതിന്റെ ഭാഗമായി മന്ത്രി കെ മുരളീധരനും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറും തമ്മിൽ കൂടിക്കാഴ്ച നടത്തും.അരവണ പ്ലാന്റ് നവീകരണം...