പൊങ്കാല, ഗ്യാങ് ഓഫ് സുകുമാരക്കുറുപ്പ്, രണ്ട് , എന്നീ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ സൂര്യാ കൃഷിന് മമ്മൂട്ടിയുടെ വക പുരസ്ക്കാരം.ഇക്കഴിഞ്ഞ ദിവസം ദുബായിൽ മമ്മൂട്ടി നേതൃത്ത്വം നൽകിയ മെഗാ ഷോയിൽ വച്ചാണ് ഈ പുരസ്ക്കാരം സൂര്യാ കൃഷിന് ലഭിച്ചത്.മികച്ച നൃത്തത്തിനുള്ള പ്രത്യക പുരസ്ക്കാരമാണ് മമ്മൂട്ടി നൽകിയത്.നൃത്തത്തിൽ അസാമാന്യമായ പ്രകടനത്തിന്റെ ഉടമയാണ് സൂര്യ.അമൃതാ ടി.വി.യുടെ ജൂനിയർ ഡാൻസർ ഷോയിൽ വിന്നർ കൂടിയായ സൂര്യ നൃത്തകലയിൽ മികച്ച പരിശീലനം നേടിക്കൊണ്ടാണ് വേദികളിൽ പ്രത്യഷപ്പെട്ടു പോന്നത്.നിരവധി ടി.വി. ഷോ കളിൽ നിന്നും പുരസ്ക്കാരങ്ങൾ ഏറെ വാരിക്കൂട്ടുവാൻ സൂര്യക്കു കഴിഞ്ഞിട്ടുണ്ട്.പൊങ്കാല എന്ന ചിത്രത്തിലെ സെക്കന്റ് ഹീറോ കൂടിയായിരുന്നു സൂര്യ.അർജുൻ അശോകൻ നായകനായി അഭിനയിച്ച് ചിത്രീകരണം പൂർത്തിയാക്കിയ പുതിയ ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ സൂര്യ അവതരിപ്പിക്കുന്നുണ്ട്.ആക്ഷനിലും നല്ല മികവു പുലർത്തുന്ന സൂര്യക്ക് ഇപ്പോൾ ഏതു കഥാപാത്രത്തേയും ഭദ്രമാക്കുവാൻകഴിയും.തിരുവനന്തപുരം വർക്കല സ്വദേശിയാസ് സുര്യ .
വാഴൂർ ജോസ് .

