തൂഫാൻ പദ്ധതിയിൽ മദ്യത്തെ ഒഴിവാക്കിയത് നീതീകരിക്കാനാകില്ല: കെ.സി.ബി.സി

രാസ-ജൈവ ലഹരികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് വ്യാജക്കള്ള് ഉൾപ്പെടെയുള്ള മദ്യത്തെ തൂഫാൻ പദ്ധതിയിൽ ഉൾപ്പെടുത്താത്തത് ശരിയല്ലെന്ന് കെ.സി.ബി.സി. ഭാരവാഹികൾ വ്യക്തമാക്കി. ചെത്തു കള്ളിന് പരിധിയുള്ളതിനാൽ വ്യാജക്കള്ള് ഉൽപാദന കേന്ദ്രങ്ങളിലും പരിശോധന വേണമെന്ന് ആവശ്യപ്പെട്ട അവർ, മദ്യത്തെ മാന്യവത്കരിക്കുന്ന നയങ്ങളോട് യോജിക്കാനാകില്ലെന്നും കൂട്ടിച്ചേർത്തു. എ.കെ. ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും മാതൃകയിലുള്ള മദ്യനയമാണ് യു.ഡി.എഫ് സ്വീകരിക്കേണ്ടതെന്നും, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഷാപ്പുകൾ ഹോട്ടലുകളാക്കി മാറ്റിയതിലൂടെ കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ളവർക്കിടയിൽ ലഹരി ഉപയോഗം കൂടിയതായും സംഘടന കുറ്റപ്പെടുത്തി. കേന്ദ്രീകൃത തീരുമാനങ്ങൾക്ക് പകരം ബാറുകൾ അനുവദിക്കുന്നതിൽ അതത് തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകണമെന്നും കെ.സി.ബി.സി. ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നവംബർ 22ന്

ഭാരതത്തെ പോളിയോ വിമുക്തമാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നവംബർ 22 ഞായറാഴ്ച സംസ്ഥാനത്തെ 10 ജില്ലകളിൽ നടക്കുമെന്ന് ആരോഗ്യ- ദേവസ്വം വകുപ്പ്...

മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് വിദർശ : നിയമന ഉത്തരവ് ഏറ്റുവാങ്ങി

മുഖ്യമന്ത്രി വി ഡി സതീശന് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് ഷൂട്ടിങ് താരം വിദർശ കെ വിനോദ്. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി...

ഷുക്കൂർ വധക്കേസ്: വിധിയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ സർക്കാരിന് അപ്പീൽ നൽകാം; തിരുവഞ്ചൂർ രാധാകൃഷ്ണൻ

അരിയിൽ ഷുക്കൂർ വധക്കേസിലെ കോടതി വിധിയിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ സർക്കാരിന് നിയമപരമായി അപ്പീൽ നൽകാമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇക്കാര്യത്തിൽ പ്രോസിക്യൂഷനാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും...

പത്മജയുടെ രാജി: സംസ്ഥാന നേതാക്കൾ മറുപടി പറയുമെന്ന് സുരേഷ് ഗോപി

പത്മജയുടെ രാജി: സംസ്ഥാന നേതാക്കൾ മറുപടി പറയുമെന്ന് സുരേഷ് ഗോപി.പത്മജയുടെ കാര്യം എന്നോടല്ല ചോദിക്കേണ്ടത്. അവരെ ചേർക്കുന്നതിൽ താൻ ഇടപെട്ടിട്ടില്ല.പുറത്ത് പോകുന്നതിനെ എതിർക്കാനും തനിക്ക്...