സി.എം.ആർ.എൽ. മുൻ എം.ഡി. ശശിധരൻ കർത്തായുടെ ഡയറിയിൽ തന്റെ പേരുണ്ടെന്ന ആരോപണം തള്ളി ബി.ജെ.പി നേതാവ് വി. മുരളീധരൻ രംഗത്തെത്തി. ഷോൺ ജോർജ് വെട്ടിലാക്കിയാൽ അതിൽ വീഴുന്ന ആളല്ല താനെന്നും, സി.എം.ആർ.എല്ലിനെതിരെ സമരം നടത്തിയ വ്യക്തിയാണ് താനെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എൻഫോഴ്സ്മെന്റ് ഏജൻസിയായ എസ്.എഫ്.ഐ.ഒ. കോടതിയിൽ സമർപ്പിച്ച രേഖകളാണ് ബി.ജെ.പി നേതാവായ ഷോൺ ജോർജ് പുറത്തുവിട്ടത്. എൽ.ഡി.എഫ്., യു.ഡി.എഫ്. പ്രമുഖ നേതാക്കളുടെ പേരുകൾ വ്യക്തമായി കുറിച്ചിട്ടുള്ള ഈ പേജിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ തുടങ്ങിയ പ്രമുഖരുടെ പേരുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഷോൺ ജോർജ് ചൂണ്ടിക്കാണിക്കുന്നു. മാസ്സപ്പടി കേസിൽ ഇ.ഡിയുടെ കത്തിൽ സംസ്ഥാന സർക്കാർ പിണറായിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തതിന്റെ കാരണം ഇതാണെന്നും ആരോപണമുണ്ട്.

