മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ‘ഇന്ത്യൻ സിനിമാക്കമ്പനി’

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ് ഇന്ത്യൻ സിനിമ ക്കമ്പനിയുടെ രംഗപ്രവേശം.വയനാടൻ മലനിരകളിൽ നടന്ന അവകാശ സമരത്തിൻ്റെ പശ്ചാത്തലത്തിലൂടെ ക്ലീൻ എൻ്റെർടൈനറായി എത്തിയ ആചിത്രം പ്രശംസയും അംഗീകാരങ്ങളും, സാമ്പത്തിക വിജയവും നേടി മലയാള സിനിമയിൽ കൈയ്യൊപ്പു പതിപ്പിച്ചു.ഗൾഫ് മേഖലയിൽ ഏറെക്കാലമായി ബിസ്സിനസ്സ് നടത്തിപ്പോരുന്ന ടിപ്പു ഷാനും, ഷിയാസ് ഹസ്സനുമാണ് ഇന്ത്യൻ സിനിമാക്കമ്പനിയുടെ സാരഥികൾ .കലയും സിനിമയും എന്നും താൽപ്പര്യമുള്ള വിഷയങ്ങളായിരുന്നു. അങ്ങനെയാണ് ഒരു നിർമ്മാണ സ്ഥാപനം തുടങ്ങുവാൻ തീരുമാനിച്ചത്.മറ്റു ബിസ്സിനസ്സുകൾ പോലെയല്ല സിനിമ.ഒരു സിനിമ ജനങ്ങൾക്ക് ആസ്വാദന മികവും,, സന്തോഷവും പകരണം . ആ സംതൃപ്തിയാണ് ഒരു സിനിമയുടെ വിജയവും അതുണ്ടാക്കുന്നവരുടെ നിലനിൽപ്പുമെന്ന് നിർമ്മാതാവായ ടിപ്പു വ്യക്തമാക്കി.ഇപ്പോൾ രണ്ടു സിനിമകളുടെ നിർമ്മാണപ്രകിയ
കൾ ഒരു പോലെ നടന്നു വരികയാണ്.ഷറഫുദീനും, അലൻ ബിൻ സിറാജും,( വാഴ 2 ഫെയിം ) കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച്നവാഗതനായ ജിതേഷ് എസ് റാം സംവിധാനം ചെയ്യുന്ന ചിത്രമാണൊന്ന്. .സെപ്റ്റംബർ നാലിന് മൈസൂരിൽ ചിത്രീ രണമാരംഭിച്ച ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഹ്യൂമർ , ഫാമിലി എൻ്റെർടൈനർ ജോണറിൽ ഒരുക്കുന്ന ഈ ചിത്രം കഥയുടെ പുതുമയിലും അവതരണത്തിലും ഹൃദ്യമായ ദൃശ്യാനുഭവം നൽകുന്ന ചിത്രമായിരിക്കും .

ഇക്കഴിഞ്ഞ സെപ്റ്റംബർ ഇരുപത്തിയൊന്നിന് ഇന്ത്യൻ സിനിമാക്കമ്പനി നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിതീകരണം ആരംഭിച്ചു. നവാഗതനായ രോഹിത് ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ടീനേജ് റോം കോം പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നതാണ് .പ്ലസ് വൺ പ്ലസ് ടൂ വിദ്യാർത്ഥികളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഈ ചിത്രം യുവതലമുറയേയും കുടുംബങ്ങളേയും ഒരുപോലെ ആകർഷിക്കാൻ പോരുന്നതാണ്.അങ്കമാലിയും പരിസര പ്രദേശങ്ങളിലു മായാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നത്.ഓഡിയേഷനിലൂടെ തെരഞ്ഞെടുത്ത പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. പുത്തൻ ചിന്തകളും, പുതിയ പ്രതിഭകളേയുമൊക്കെ ഈ ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്.രണ്ടു ചിത്രങ്ങളുടെ ചിത്രീകരണം ഒരുപോലെ നടന്നു വരുന്നതിനിടയിൽത്തന്നെ രണ്ടു ചിത്രങ്ങളുടെ നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണ്. അതിൽ ഒരു ചിത്രത്തിൻ്റെ ചിത്രീകരണം അടുത്തു തന്നെ ആരംഭിക്കുമെന്ന് ടിപ്പുഷാൻ പറഞ്ഞു.
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

ആഷിക്ക് ഉസ്മാൻ -ഡിനോയ് പൗലോസ് ചിത്രം ‘ഹലോ ഡിയർ’ പുതിയ ലുക്കിൽ പോസ്റ്റർ എത്തി

പ്രേക്ഷകരുടെ ഇടയിൽ ഏറെ കൗതുകം നൽകുന്ന യുവനിരയിലെ ശ്രദ്ധേയരായ സംഗീത് പ്രതാപും,മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹലോ ഡിയർ എന്ന ചിത്രത്തിൻ്റെ ഏറ്റവും...

എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം ‘സൂര്യ’ റിലീസ് മാറ്റി

സണ്ണി ഡിയോളിനെ നായകനാക്കി M പത്മകുമാർ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘സൂര്യാ- അന്ത് സേ ആരംഭ് തക്’ CBFC സർട്ടിഫിക്കറ്റ് കിട്ടാനുള്ള കാലതാമസത്താൽ...

‘അരികിൽ’ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു

നവാഗതനായ രജീഷ് രാജൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അരികിൽ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു.ലൂസിഫർ , ഗുമസ്തൻ, ആഘോഷം തുടങ്ങിയ...

അറുപത്താറിൽ ആറാം പ്രാക്ക്…. കള്ളപ്രാക്ക്… കന്നി പ്രാക്ക് — ‘മായൻ’ ആദ്യ ലിറിക്കൽ വീഡിയോ എത്തി

അറുപത്താറിൽ ആറാം പ്രാക്ക് ...കള്ള പ്രാക്ക്, കന്നിപ്രാക്ക്...എന്നു തുടങ്ങുന്ന ഗാനത്തോടെ മായൻ ചാപ്റ്റർ 1 എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ എത്തി.ജിതിൻ കെ.ജോസ് സംവിധാനം...