മിനി കൂപ്പര്‍ അപകടം; പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്

നെടുമ്പാശ്ശേരിയില്‍ അമിതവേഗതയില്‍ പാഞ്ഞ മിനി കൂപ്പര്‍ ഇടിച്ച്‌ സ്‌കൂട്ടര്‍ യാത്രികരായ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. ക്വിക്ക് റെസ്‌പോണ്‍സ് ടീമിന്റെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്. ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് പ്രതി.എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.ആലുവ ഡിവൈഎസ്പിയായ ബൈജു കെ പൗലോസിനാണ് അന്വേഷണ ചുമതല കൈമാറിയിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വിവിധ ഇടങ്ങളില്‍ വിശദമായ തെളിവെടുപ്പ് നടത്തുന്നത്. ഇന്ന് വൈകീട്ട് അഞ്ച് മണിവരെയാണ് പ്രതിയുടെ കസ്റ്റഡി കാലാവധി. അഞ്ച് മണിക്ക് പ്രതിയെ കോടതിയില്‍ ഹാജരാക്കും.അപകടം നടന്നതിന് പിന്നാലെ വൈദ്യപരിശോധനയ്ക്ക് ആലുവയിലെ ആശുപത്രിയിലെത്തിച്ച പ്രതിക്കെതിരെ കയ്യേറ്റ ശ്രമമുണ്ടായ സാഹചര്യത്തിലാണ് സുരക്ഷ കടുപ്പിച്ചിരിക്കുന്നത്. മാത്രമല്ല കേസ് അട്ടിമറിക്കാനുള്ള ശ്രമം ആരോപിച്ച്‌ രാഷ്ട്രീപാര്‍ട്ടികള്‍ പ്രതിഷേധം സംഘടിപ്പിച്ച സാഹചര്യം കൂടി പരിഗണിച്ചാണ് സുരക്ഷ ശക്തമാക്കിയിട്ടുള്ളത്.

Leave a Reply

spot_img

Related articles

ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൊക്കയാര്‍ സ്വദേശി മരിച്ചു

ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തൂക്കടവിന് സമീപം കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.വലിയമംഗലം സോ മില്ലിന് സമീപമാണ് അപകടമുണ്ടായത്. മുണ്ടക്കയം കൊക്കയാര്‍ കമലാഭവനില്‍...

വാഹനങ്ങളുടെ അമിത വേഗതയില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി; അമിത വേഗത കണ്ടെത്താന്‍ സംവിധാനം ഒരുക്കണമെന്ന് നിർദേശം

നെടുമ്പാശേരിയിൽ പത്തൊൻപതുകാരൻ അമിത വേഗത്തിൽ ഓടിച്ച മിനി കൂപ്പർ ഇടിച്ച് മൂന്നുപേരുടെ ജീവൻ പൊലിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി.നിരത്തുകളിൽ വാഹനങ്ങളുടെ അമിത...

സിനഗോഗ് ആക്രമണ കേസിൽ പ്രതി എബിൻ പോളിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

സിനഗോഗ് ആക്രമണ കേസിൽ പ്രതി എബിൻ പോളിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു.അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. പ്രതിക്ക് വിദേശത്തുള്ള തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും...

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ ദേവനന്ദൻ അർജുനും, അനശ്വര എം രഞ്ജിത്തും നറുക്കെടുക്കും

ശബരിമല - മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിമാരെ നറുക്കെടുക്കുന്നതിന് ഇത്തവണ പന്തളം കൊട്ടാരത്തിൽ നിന്ന് ദേവനന്ദൻ അർജുൻനനേയും, അനശ്വര എം. രഞ്ജിത്ത്നേയും പന്തളം കൊട്ടാരം വലിയ...