പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട ആശങ്കകളും കഡസ്ട്രൽ മാപ്പി ലുള്ള ആശയക്കുഴപ്പവും പൂർണമായും പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സിപിഎം ഹർത്താൽ നടത്തും.ജില്ലാ സ്കൂൾ കായികമേള, അടിമവ്യാപാര നിരോധന വാർഷികാഘോഷത്തിനായി പോകുന്ന പിആർഡിഎസ് വാഹനങ്ങൾ തുടങ്ങിയവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയതായി സിപിഎം അറിയിച്ചു.

