നെടുമ്പാശ്ശേരി വി ഐ പി റോഡിൽ വേഗ നിയന്ത്രണത്തിന് കർശന നിർദേശം

വി ഐ പി റോഡിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിന് പിന്നാലെ റോഡിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി പൊലീസ് സംഘം.റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ, ആലുവ ഡി വൈ എസ് പി ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ്, സിയാൽ അധികൃതർ എന്നിവരുമായി ചേർന്നായിരുന്നു പരിശോധന.വിമാനത്താവളം മുതൽ അത്താണി സിഗ്നൽ കവല വരെയുള്ള റോഡിലെ അപകടസാധ്യതയുള്ള വളവുകളും യു-ടേണുകളും പരിശോധിച്ചു. നിലവിലെ മണിക്കൂറിൽ 60 കിലോമീറ്റർ വേഗപരിധി കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്നും അപകടസാധ്യതയുള്ള ഭാഗങ്ങളിൽ ശാസ്ത്രീയമായ രീതിയിൽ റംബിൾ സ്ട്രിപ്പുകളും അത്യാധുനിക വേഗനിയന്ത്രണ സംവിധാനങ്ങളും ക്യാമറകളും സ്ഥാപിക്കണമെന്നും നിർദേശം നൽകി.റോഡരികിലെ പാർക്കിങ് ഒഴിവാക്കാനും അറ്റകുറ്റപ്പണികൾ യഥാസമയം പൂർത്തിയാക്കാനും സിയാൽ അധികൃതരോട് ആവശ്യപ്പെട്ടു. റോഡിന്റെ നിർമാണനിലവാരം മികച്ചതാണെന്ന് വിലയിരുത്തിയ ഉദ്യോഗസ്ഥർ, അമിതവേഗം നിയന്ത്രിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ചു.

Leave a Reply

spot_img

Related articles

ശിവസൂര്യയുടെ തിരോധാനം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കണ്ണൂർ ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.കണ്ണൂർ യൂണിറ്റിലെ ഡിവൈഎസ്പി കെ സനിൽകുമാറിനാണ് അന്വേഷണ ചുമതല.ചൊക്ലി പൊലീസും...

മുഖ്യമന്ത്രി നിലയ്ക്കൽ എത്തി

ശബരിമല തീർത്ഥാടന സൗകര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി നിലയ്ക്കലിൽ എത്തി.ദേവസ്വം മന്ത്രിക്കൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശൻ രാവിലെ ഒമ്പതരയോടെ നിലയ്ക്കൽ ബേസ് ക്യാമ്പിലെത്തി സൗകര്യങ്ങൾ വിലയിരുത്തുകയാണ്....

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും .പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഞായറാഴ്‌ച നടക്കും.പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ...

മലപ്പുറത്ത് നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ

മലപ്പുറം വണ്ടൂർ ടൗണിൽ മഞ്ചേരി റോഡിൽ പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ...