‘മായൻ’പുതിയ ലുക്കുമായി ജയസൂര്യ

ഗൗരവ ഭാവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ ജയസൂര്യ. കൈയ്യിൽ കുരിശിൻ്റെ സാദൃശ്യമുള്ള ഇരുമ്പു ദണ്ഡ്. ജിതിൻ കെ. ജോസ് . സംവിധാനം ചെയ്യുന്ന മായൻ എന്ന ചിത്രത്തിൻ്റെ പുതിയ ലുക്കാണിത്.മായൻ എന്ന പേരു സൂചിപ്പിക്കും പോലെ തന്നെ പല മായാ വിദ്യകളും ചിത്രത്തിൻ്റെതായി പുറത്തുവരുന്ന ലുക്കുകളിൽ നിന്നും മനസ്സിലാക്കാം. മായൻ്റേതായി ഇതുവരെയെത്തിയ പോസ്റ്ററുകളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ലുക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ പോസ്റ്റർ.
മാജിക്ക് മൂണിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ പുരോഗമിച്ചുവരുന്നു. ഡിസംബർ മൂന്നിന് ചിത്രം പ്രദർശനത്തിനെത്തുന്നു.ചിത്രത്തിൻ്റെ
പ്രമേയത്തിലും വലിയ പുതുമയാണ് മായൻ്റേത്. സത്യവും മിഥ്യയുമൊക്കെ കൈ കോർക്കുന്ന ഈ ചിത്രം വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിൻ്റെ കഥ ഫാൻ്റെസി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുക
യാണ് ജിതിൻ കെ ജോസ് ഈ ചിത്രത്തിലൂടെ. .ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നൈലാ ഉഷ, വിജയ് ബാബു, അർഷാ ബൈജു, നിരഞ്ജനാ അതൂല്,ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്..: പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധയകൻ ജിതിൻ . കെ. ജോസും ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം – മുജീബ് മജീദ്. ഛായാഗ്രഹണം-ഫൈസൽ അലി .
എഡിറ്റിംഗ്- പ്രവീൺ കുമാർ.
എക്സികുട്ടീവ് പ്രൊഡ്യൂസർ- രോഹിത് . ആർ .നായർ.
കലാ സംവിധാനം- സുനിൽ ദാസ്
മേക്കപ്പ് – അമൽ ചന്ദൻ.
കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്
സ്‌റ്റിൽസ്- സിനറ്റ് സേവ്യർ .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- വി ബോസ്. പ്രൊഡക്‌ഷൻ മാനേജർ – പീറ്റർ അർത്തുങ്കൽ .
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് എബി ബെന്നി .
പ്രൊഡക്ഷൻ, കിരൺ കാന്ത്.
കൺട്രോളർ- ദീപക് പരമേശ്വരൻ.
വാഴൂർ ജോസ് .

Leave a Reply

spot_img

Related articles

യു.എ സർട്ടിഫിക്കറ്റോടെ ‘ടൈറ്റാൻസ്’ഒക്ടോബർ ഇരുപത്തിരണ്ടിന് എത്തുന്നു

പൂർണ്ണമായും ഫാൻ്റെസി, ഹ്യൂമർ,ത്രില്ലർ ജോണറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റാൻസ് എന്ന ചിത്രം ഒക്ടോബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു. യു. എ. സർട്ടിഫിക്കറ്റോടെ സെൻസർ...

‘അതി മനോഹരം’ ഡിസംബർ ഇരുപത്തി നാലിന്; പുതിയ അനൗൺസ്മെന്റ് പോസ്റ്റർ എത്തി

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്ത...

‘ഉദയം കാത്ത്’ ഒക്ടോബർ 30 ന് റിലീസ്

മയക്കു മരുന്നിനെതിരെ ശബ്ദമുയർത്തി ലഹരിക്കെതിരെ ഒരു പോരാട്ടം തന്നെ നടത്തുന്ന ഒരു സിനിമ 'ഉദയം കാത്ത്'പദ്മ കൃഷ്ണൻ അയ്യർ സംവിധാനം ചെയ്യുകയും ജോസ് കുടിലിൽ...

എം. പത്മകുമാർ ഹിന്ദിയിലേക്ക്, ചിത്രം ‘സൂര്യ’

മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ എം. പത്മകുമാർ ബോളിവുഡ്ഡിലേക്കു കടക്കുന്നു.ആദ്യ ചിത്രം സൂര്യയാണ്. സുപ്പർ താരമായ സണ്ണി ഡിയോൾ...