ഗൗരവ ഭാവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ ജയസൂര്യ. കൈയ്യിൽ കുരിശിൻ്റെ സാദൃശ്യമുള്ള ഇരുമ്പു ദണ്ഡ്. ജിതിൻ കെ. ജോസ് . സംവിധാനം ചെയ്യുന്ന മായൻ എന്ന ചിത്രത്തിൻ്റെ പുതിയ ലുക്കാണിത്.മായൻ എന്ന പേരു സൂചിപ്പിക്കും പോലെ തന്നെ പല മായാ വിദ്യകളും ചിത്രത്തിൻ്റെതായി പുറത്തുവരുന്ന ലുക്കുകളിൽ നിന്നും മനസ്സിലാക്കാം. മായൻ്റേതായി ഇതുവരെയെത്തിയ പോസ്റ്ററുകളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ലുക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ പോസ്റ്റർ.
മാജിക്ക് മൂണിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചുവരുന്നു. ഡിസംബർ മൂന്നിന് ചിത്രം പ്രദർശനത്തിനെത്തുന്നു.ചിത്രത്തിൻ്റെ
പ്രമേയത്തിലും വലിയ പുതുമയാണ് മായൻ്റേത്. സത്യവും മിഥ്യയുമൊക്കെ കൈ കോർക്കുന്ന ഈ ചിത്രം വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിൻ്റെ കഥ ഫാൻ്റെസി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുക
യാണ് ജിതിൻ കെ ജോസ് ഈ ചിത്രത്തിലൂടെ. .ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നൈലാ ഉഷ, വിജയ് ബാബു, അർഷാ ബൈജു, നിരഞ്ജനാ അതൂല്,ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്..: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധയകൻ ജിതിൻ . കെ. ജോസും ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം – മുജീബ് മജീദ്. ഛായാഗ്രഹണം-ഫൈസൽ അലി .
എഡിറ്റിംഗ്- പ്രവീൺ കുമാർ.
എക്സികുട്ടീവ് പ്രൊഡ്യൂസർ- രോഹിത് . ആർ .നായർ.
കലാ സംവിധാനം- സുനിൽ ദാസ്
മേക്കപ്പ് – അമൽ ചന്ദൻ.
കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്
സ്റ്റിൽസ്- സിനറ്റ് സേവ്യർ .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- വി ബോസ്. പ്രൊഡക്ഷൻ മാനേജർ – പീറ്റർ അർത്തുങ്കൽ .
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് എബി ബെന്നി .
പ്രൊഡക്ഷൻ, കിരൺ കാന്ത്.
കൺട്രോളർ- ദീപക് പരമേശ്വരൻ.
വാഴൂർ ജോസ് .

