സിഎംആർഎല്‍ – എക്സാലോജിക് കേസ്; പിണറായി വിജയൻ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സിഎംആർഎല്‍ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസില്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.കേസില്‍ വാദം കേള്‍ക്കുന്നതിനായി സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചിട്ടുണ്ട്.ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പിണറായി വിജയന് പുറമേ വീണ ടി, മുഹമ്മദ് റിയാസ് എന്നിവർ സമർപ്പിച്ച ഹർജികളും ഇതോടൊപ്പം കോടതിയുടെ പരിഗണനയിലുണ്ട്.വിജിലൻസ് അന്വേഷണത്തിനും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിനുമെതിരെയാണ് ഇവർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളില്‍ ഹർജിക്കാർ ഇടക്കാല സംരക്ഷണം തേടിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

സിഎംആർഎൽ – എക്‌സാലോജിക് കേസ്: ഇഡി ഉന്നതതല യോഗം നാളെ കൊച്ചിയില്‍

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനെ ചോദ്യം ചെയ്യാനിരിക്കെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉന്നതതല യോഗം നാളെ കൊച്ചിയില്‍ ചേരും.ചെന്നൈ സ്‌പെഷ്യല്‍ ഡയറക്ടറുടെ നേതൃത്വത്തിലാണ് യോഗം...

വിജയദശമി ദിനത്തെ വരവേറ്റ് കേരളം; അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ച് കുരുന്നുകള്‍

ഇന്ന് വിജയദശമി.അറിവിൻ്റെ ലോകത്തേക്ക് പിച്ചവയ്ക്കാൻ ആയിരക്കണക്കിന് കുരുന്നുകൾ ഇന്ന് ക്ഷേത്രങ്ങളിലും, സാംസ്കാരിക കേന്ദ്രങ്ങളിലും എത്തിച്ചേർന്നു തുടങ്ങി.സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭം ആരംഭിച്ചു....

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോമറിൽ നിന്ന് ഫ്യൂസ് ഊരിയ കേസ്; പ്രതിയെ പൂനെയില്‍ നിന്ന് പൊക്കി പോലീസ്

മുഖ്യമന്ത്രി വിഡി സതീശന്റെ മണ്ഡലമായ നോര്‍ത്ത് പറവൂരിലെ കൈതാരത്ത് കെഎസ്ഇബി ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി, വൈദ്യുതി തടസമുണ്ടാക്കുകയും പൊതുജനങ്ങൾക്ക് ബിദ്ധിമുട്ടുണ്ടാക്കുകയും ചെയ്ത ആൾ പിടിയിലായി.സംഭവത്തിൽ...

‘ഞാന്‍ മന്ത്രിയായപ്പോഴാണ് 80 കോടി അനുവദിച്ചതും തറക്കല്ലിട്ടതും’; പാലം ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പരിഭവുമായി ജി സുധാകരന്‍

ഞാന്‍ മന്ത്രിയായപ്പോഴാണ് 80 കോടി അനുവദിച്ചതും തറക്കല്ലിട്ടതും, ഇതു പറയേണ്ടിയിരുന്നത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമാണ്’; നേരെക്കടവ് – മാക്കേക്കടവ് പാലത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തില്‍...