ഔഷധിയുടെ ചെലവിൽ സൗന്ദര്യചികിത്സ നടത്തിയെന്ന് ആരോപണം ; ശോഭന ജോർജിനെതിരെ പരാതി

ഔഷധിയുടെ ചെലവിൽ സൗന്ദര്യചികിത്സ നടത്തിയെന്ന് ആരോപണം ; ശോഭന ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി.കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഔഷധി ചെയർപഴ്സനായിരുന്ന ശോഭന ജോർജ് സ്ഥാപനത്തിന്റെ ആശുപത്രിയിൽ ചട്ടങ്ങൾ ലംഘിച്ച് സൗന്ദര്യചികിത്സ നടത്തിയെന്നാണ് ആരോപണം.ആയുർവേദ ചികിത്സാരീതികളിൽ ഉൾപ്പെടാത്ത നടപടികൾ ആശുപത്രി രേഖകളിൽ രേഖപ്പെടുത്താതെയാണ് നടത്തിയതെന്നും ഇതിന് ഔഷധിയുടെ പണം ചെലവഴിച്ചെന്നും സ്ഥാപനത്തിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.സംഭവത്തിൽ ശോഭന ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി ലഭിച്ചു.

Leave a Reply

spot_img

Related articles

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ കരാറുകാരൻ അറസ്റ്റിൽ

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്. ട്രാൻസ്‌പോർട് കരാറുകാരൻ എസ്എസ് ബിനു ആണ് പിടിയിൽ ആയിരിക്കുന്നത്.സന്നിധാനത്തേക്കുള്ള മിൽമ നെയ്യ് മറിച്ച് വിറ്റ കേസിൽ...

കുറ്റിപ്പുറം പഞ്ചായത്ത് അംഗം അഹമ്മദ് കുട്ടി ചെമ്പിലാക്കല്‍ ട്രെയിന്‍ തട്ടി മരിച്ചു

കുറ്റിപ്പുറം പഞ്ചായത്ത് അംഗം അഹമ്മദ് കുട്ടി ചെമ്പിലാക്കല്‍ ട്രെയിന്‍ തട്ടി മരിച്ചു .കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാര്‍ഡ് മെമ്പര്‍ ആയ ഇദ്ദേഹത്തെ ബുധനാഴ്ച രാത്രി...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.തുലാവർഷം ശക്തമാവുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച്...

ആയുർവ്വേദത്തിന്റെ മറവിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കണം: സർവ്വ

നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുർവേദ ചികിത്സയുടെ പേരിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്ഥീകരിക്കണമെന്ന് സ്റ്റേറ്റ് ആയുർവ്വേദ റെപ്രസെന്റേറ്റീവ് ആന്റ് വർക്കേഴ്സ് അസ്സോസിയേഷൻ (SARWA)...