ചെങ്ങന്നൂർ പ്രാവിൻകൂട് ജംഗ്ഷനിൽ വീണ്ടും കാർ അപകടം. വൈദ്യുതി തൂണുകൾ ഇടിച്ചു തകർത്തു.ഇന്ന് പുലർച്ചെ 2 മണിയോടെ ആണ് അപകടം ഉണ്ടായത്.നിയന്ത്രണം വിട്ട കാർ രണ്ടു വൈദ്യുതി പോസ്റ്റുകൾ ഇടിച്ചു തകർത്തു കീഴ്മേൽ മറിയുകയായിരുന്നു.കാർ യാത്രികരായ രണ്ടുപേരും അത്ഭുതകരമായ രക്ഷപ്പെട്ടു.സമീപത്തെ വീടിൻറെ മതിലും ഗേറ്റും തകർന്നിട്ടുണ്ട്.വൈദ്യുതി ലൈനുകൾ തകർന്നതോടെ ഈ പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചു. ഇന്ന് ഉച്ചയോടെയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.

