എക്സൈസ് ഡപ്യൂട്ടി കമ്മീഷണർമാർക്ക് ബാർ ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കുമെന്ന് മന്ത്രി എം ലിജു

എക്സൈസ് ഡപ്യൂട്ടി കമ്മീഷണർമാർക്ക് ബാർ ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കുമെന്ന് മന്ത്രി എം ലിജു.ബാർ ലൈസൻസിന് അനുവദിക്കാൻ ഡപ്യൂട്ടി കമ്മീഷണർമാർക്ക് അധികാരം കൊടുത്തത് എൽ ഡി എഫ് സർക്കാർ ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഞ്ഞൂറോളം ബാറുകൾക്ക് ലൈസൻസ് നൽകി.യു ഡി എഫ് സർക്കാരിന്റെ കാലത്തും ബാറിന് അപേക്ഷകൾ ലഭിച്ചു.മദ്യനയം തീരുമാനിക്കും വരെ ലൈസൻസ് നൽകാൻ പാടില്ല എന്നാണ് സർക്കാർ തീരുമാനം.നയപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ സർക്കാർ അറിയണം എന്ന നിർദ്ദേശം ഉദ്യോഗസ്ഥർ ലംഘിച്ചു.കഴിഞ്ഞ സർക്കാരിന്റെ പ്രേതം ഏതെങ്കിലും ഉദ്യോഗസ്ഥരിൽ ഉണ്ടെങ്കിൽ അത് ഒഴിപ്പിക്കും.ലൈസൻസ് നൽകിയതിന് പിന്നിൽ മറ്റു താൽപര്യങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി.

Leave a Reply

spot_img

Related articles

ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപം ഒരു വീട്ടിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി

ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപം ഒരു വീട്ടിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി.കരിങ്ങോട്ട് വീട്ടിൽ സജു ആന്റണി (64) , ഭാര്യ അനു...

ചേരാനല്ലൂർ അപകടം; ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി

17 കാരൻ ഓടിച്ച ബെൻസ് ഇടിച്ച് ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ വീട്ടിലെത്തി .കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി,...

സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിൽ

സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ പ്രത്യേക സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിലായി .ഇന്ന്...

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ഒരാൾ കൂടി അറസ്റ്റിൽ. നെയ്യ് സ്റ്റോർ സൂപ്രണ്ടിൻ്റെ ഓഫീസിലെ ജീവനക്കാരനായ ജയലാൽ ആണ് അറസ്റ്റിലായത്.ദേവസ്വംബോർഡിലെ പഞ്ചവാദ്യം ജീവനക്കാരനുമാണ് ഇയാൾ.മിൽമ...