സീനിയർ വിദ്യാർഥിനിയു മായി സൗഹൃദം കൂടിയെന്ന പേരിൽ നഴ്സിങ് വിദ്യാർഥിക്ക് ക്രൂരമർദനം. പരുക്കേറ്റ കണ്ണനല്ലൂർ സ്വദേശി ഷോൺ ആർ.ജോസഫിനെ (19) സ്വകാര്യ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മർദിച്ച സംഘത്തിലെ ചവറ മടപ്പള്ളി തറയിൽ പുത്തൻവീട്ടിൽ പ്രമോദ് കുമാറിനെ (കണ്ണൻ പ്രമോദ്- 28) പൊലീസ് അറസ്‌റ്റ് ചെയ്തു. ക്വട്ടേഷൻ നൽകിയതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നു.കൊല്ലം തേവലക്കര പടപ്പനാലിലെ സ്വകാര്യ നഴ്‌സിങ് കോളജിലെ വിദ്യാർഥിയായ ഷോൺ സീനിയർ വിദ്യാർഥിനിയുമായി സൗഹൃദം പങ്കിടുന്നത് വിദ്യാർഥിനിയുടെ സുഹൃത്തായ ചവറ സ്വദേശി മിഥുൻ മനോഹറിനെ മറ്റൊരു വിദ്യാർഥി നി അറിയിച്ചു. മിഥുൻ്റെ നിർദേശ പ്രകാരം പ്രമോദും സുഹൃത്ത് അഖിലും ചേർന്ന് ഷോണിനെ ആക്രമിക്കുകയായിരുന്നു.

