കോഴിക്കോട് വെള്ളിപറമ്പ് സദ്ഭാവന സ്കൂളിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കാടുവെട്ടിത്തെളിക്കുന്നതിനിടയിൽ മനുഷ്യന്റെ തലയോട്ടിയും ശരീരഭാഗങ്ങളും കണ്ടെത്തി. രാവിലെ പണികൾക്കായി എത്തിയ തൊഴിലാളിയാണ് സംഭവം കണ്ടത്. തുടർന്ന് പരിസരവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. പ്രദേശത്തുനിന്ന് കാണാതായ മാനസികാസ്വാസ്ഥ്യം നേരിടുന്ന വയോധികനെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

