അടൂര്‍ വടക്കടത്തുകാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

അടൂര്‍ വടക്കടത്തുകാവില്‍ പിക് അപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികനായ അടൂര്‍ ഹരിഭവനം രാജു (65) മരണപ്പെട്ടു. രാവിലെ എട്ടരയോടെ വടക്കടത്തുകാവിൽ വെച്ച് രാജു സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ എതിരെ വന്ന പിക് അപ് വാനില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ സ്കൂട്ടര്‍ പിക് അപ് വാനിന്റെ അടിയിലേക്ക് ഇടിച്ചുകയറുകയും, ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയുമാണുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അടൂർ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

Leave a Reply

spot_img

Related articles

അഭിറാം വധത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം ശ്രീകാര്യത്തെ അഭിറാം വധത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതി ഉമറിന്റെ പെണ്‍സുഹൃത്താണ് ഒടുവില്‍ അറസ്റ്റിലായത്.അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസിനെ കുഴയ്ക്കാൻ...

കോഴിക്കോട് ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി

കോഴിക്കോട് വെള്ളിപറമ്പ് സദ്ഭാവന സ്‌കൂളിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കാടുവെട്ടിത്തെളിക്കുന്നതിനിടയിൽ മനുഷ്യന്റെ തലയോട്ടിയും ശരീരഭാഗങ്ങളും കണ്ടെത്തി. രാവിലെ പണികൾക്കായി എത്തിയ തൊഴിലാളിയാണ് സംഭവം കണ്ടത്....

എസി പൊട്ടിത്തെറിച്ചു; ആലപ്പുഴയിൽ ബ്യൂട്ടി പാർലറും കടമുറിയും കത്തിനശിച്ചു

എസി പൊട്ടിത്തെറിച്ചു; ആലപ്പുഴയിൽ ബ്യൂട്ടി പാർലറും കടമുറിയും കത്തിനശിച്ചു.ആലപ്പുഴ കച്ചേരിമുക്കിന് സമീപമുള്ള 'ആർട്സ് ബ്യൂട്ടി പാർലറിൽ' എസി പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായി.അപകടത്തിൽ ബ്യൂട്ടി പാർലറും സമീപത്തെ...

ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. വത്സൻ ഏബ്രഹാം അന്തരിച്ചു

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ (ഐപിസി) ജനറൽ പ്രസിഡന്റും പ്രമുഖ സുവിശേഷ പ്രവർത്തകനുമായ പാസ്റ്റർ ഡോ. ടി. വത്സൻ ഏബ്രഹാം (74) അന്തരിച്ചു. അമേരിക്കയിലെ കാലിഫോർണിയയിൽ...