അടൂര്‍ വടക്കടത്തുകാവില്‍ പിക് അപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികനായ അടൂര്‍ ഹരിഭവനം രാജു (65) മരണപ്പെട്ടു. രാവിലെ എട്ടരയോടെ വടക്കടത്തുകാവിൽ വെച്ച് രാജു സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ എതിരെ വന്ന പിക് അപ് വാനില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ സ്കൂട്ടര്‍ പിക് അപ് വാനിന്റെ അടിയിലേക്ക് ഇടിച്ചുകയറുകയും, ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയുമാണുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അടൂർ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

