വിനോദയാത്ര വിവാദം; പ്രിൻസിപ്പാളും പിറ്റിഎ പ്രസിഡൻ്റും ബാറിലേക്ക് പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്

സ്കൂൾ വിനോദയാത്രയ്ക്കിടെ മീനങ്ങാടി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണയും പിടിഎ പ്രസിഡന്റ് എസ്. ഹാജിസും ചേർന്ന് ബാറിലിരുന്ന് മദ്യപിച്ചതായി വീണ്ടും ആരോപണം ഉയരുന്നു.ഇതുസംബന്ധിച്ച സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഹൈദരാബാദ് നമ്പള്ളിയിലെ ബോംബെ ബാർ ആന്റ് റെസ്റ്റോറന്റിൽ ഇരുവരും ഒരുമിച്ചെത്തിയതിന്റെയും പുറത്തേക്ക് പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും ബാറിലെ ബില്ല് പേ ചെയ്തതിന്റെ വിവരങ്ങളുമാണ് പുറത്തുവന്നത്.മദ്യപിച്ചതിന്റെ ബില്ല് തുകയായ 1100 രൂപ പി.ടി.എ. പ്രസിഡന്റ് തന്റെ സ്വന്തം അക്കൗണ്ടിൽ നിന്ന് എ.ടി.എം. കാർഡ് വഴിയാണ് ബാറിൽ അടച്ചത്.ബാറിന് എതിർവശത്ത് സ്ഥിതി ചെയ്യുന്ന ഹൈലൈറ്റ് ഹോട്ടലിൽ ആയിരുന്നു വിനോദയാത്രയിൽ പങ്കെടുത്ത വിദ്യാർഥികളിൽ പകുതിപ്പേരും താമസിച്ചിരുന്നത്. ഉച്ചസമയത്ത് പ്രിൻസിപ്പലും പി.ടി.എ. പ്രസിഡന്റും മദ്യപിക്കാനായി ബാറിലേക്ക് കയറിപ്പോകുന്നത് ചില വിദ്യാർഥികൾ കണ്ടിരുന്നു.ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത് വന്നത്.അതിനിടെ, വിനോദയാത്രയിലെ മദ്യപാന ആരോപണത്തിന് പിന്നാലെ മീനങ്ങാടി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണയെ വടുവൻചാൽ സ്കൂളിലേക്ക് സ്ഥലംമാറ്റിയ ഉത്തരവ് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ മരവിപ്പിച്ചിരുന്നു. സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷിവി കൃഷ്ണ നൽകിയ പരാതിയിലായിരുന്നു ട്രിബ്യൂണലിന്റെ നടപടി. പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹയർസെക്കൻഡറി വിദ്യാർഥികൾ സ്കൂളിൽ പഠിപ്പുമുടക്കി സമരം തുടരുന്നതിനിടയിലാണ് ഉത്തരവ് മരവിപ്പിച്ചത്.

നേരത്തെ, മദ്യപാന ആരോപണവുമായി ബന്ധപ്പെട്ട് റിജണൽ ഡെപ്യൂട്ടി ഡയറക്ടർ (ആർ.ഡി.ഡി.) അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രിൻസിപ്പൽ മദ്യപിച്ചതായി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വിനോദയാത്ര സംഘടിപ്പിച്ചതെന്ന് ആർ.ഡി.ഡി. കണ്ടെത്തി. ആർ.ഡി.ഡി.യുടെ അനുമതിയില്ലാതെയാണ് യാത്ര ചെയ്തത് എന്ന കാരണം ചൂണ്ടിക്കാട്ടി ഷിവി കൃഷ്ണയെ വടുവൻചാൽ സ്കൂളിലേക്ക് സ്ഥലംമാറ്റുകയായിരുന്നു.

Leave a Reply

spot_img

Related articles

തീർത്ഥാടകർക്കുള്ള സേവനങ്ങൾ വിരൽത്തുമ്പിൽ: ശബരി പോർട്ടലിന് തുടക്കമായി

തീർത്ഥാടകർക്കുള്ള സേവനങ്ങൾ വിരൽത്തുമ്പിൽ: ശബരി പോർട്ടലിന് തുടക്കമായി.ശബരി പോർട്ടലും വാട്സാപ്പ് ചാറ്റ്ബോട്ടും റവന്യു മന്ത്രി എ പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ശബരിമല തീർത്ഥാടനത്തിന്റെ...

അടൂര്‍ വടക്കടത്തുകാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

അടൂര്‍ വടക്കടത്തുകാവില്‍ പിക് അപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികനായ അടൂര്‍ ഹരിഭവനം രാജു (65) മരണപ്പെട്ടു. രാവിലെ എട്ടരയോടെ വടക്കടത്തുകാവിൽ...

അഭിറാം വധത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം ശ്രീകാര്യത്തെ അഭിറാം വധത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതി ഉമറിന്റെ പെണ്‍സുഹൃത്താണ് ഒടുവില്‍ അറസ്റ്റിലായത്.അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസിനെ കുഴയ്ക്കാൻ...

കോഴിക്കോട് ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി

കോഴിക്കോട് വെള്ളിപറമ്പ് സദ്ഭാവന സ്‌കൂളിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കാടുവെട്ടിത്തെളിക്കുന്നതിനിടയിൽ മനുഷ്യന്റെ തലയോട്ടിയും ശരീരഭാഗങ്ങളും കണ്ടെത്തി. രാവിലെ പണികൾക്കായി എത്തിയ തൊഴിലാളിയാണ് സംഭവം കണ്ടത്....