ഫിഷറീസ് വകുപ്പ് ആലപ്പുഴ ജില്ലയിൽ വേമ്പനാട് കായൽ സംരക്ഷണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന ‘Integrated Fishery Resource Management in Inland Aquatic Ecosystems (2026-27)’ ഘടക പദ്ധതിയുടെ നിർവഹണത്തിനായി ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് കോർഡിനേറ്ററെ നിയമിക്കുന്നു.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിദിനം 1340 രൂപ നിരക്കിൽ (പ്രതിമാസം പരമാവധി 23 ദിവസം) വേതനം ലഭിക്കും. ഫിഷറീസ് സയൻസിൽ ബിരുദം, ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം, കൂടാതെ അംഗീകൃത സർവകലാശാലയിൽ നിന്നും ഇൻഡസ്ട്രിയൽ ഫിഷറീസ്/ മാരികൾച്ചർ/ മറൈൻ ബയോളജി/ കോസ്റ്റൽ അക്വാകൾച്ചർ/ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്/ അക്വാകൾച്ചർ/ അക്വാകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി/ ക്യാപ്ച്ചർ ആൻഡ് കൾച്ചർ ഫിഷറീസ്/ അക്വാകൾച്ചർ ആൻഡ് ഫിഷറി ബയോളജി/ അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ/ ഫിഷ് പ്രൊസസ്സിംഗ് ടെക്നോളജി ആൻഡ് അക്വാകൾച്ചർ/ അക്വാകൾച്ചർ എൻജിനീയറിംഗ്/ സുവോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 35. പ്രവൃത്തിപരിചയം ഉള്ളവർക്കും, കംപ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്കും മുൻഗണന. യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ സഹിതം വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ആലപ്പുഴയ്ക്ക് തപാൽ മാർഗ്ഗമോ നേരിട്ടോ സമർപ്പിക്കണം. അവസാന തീയതി നവംബർ 16 വൈകുന്നേരം 4 മണി.
ഫോൺ: 0477 2251103.

