യുഡിഎഫ് സർക്കാരിനെതിരെ എൻഡിഎഫ് പ്രക്ഷോഭം ആരംഭിക്കുന്നു

യുഡിഎഫ് ഗവൺമെൻ്റ് തുടരുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ നവംബർ 26 ന് വൻ ബഹുജന കൂട്ടായ്‌മ അസംബ്ലി മണ്‌ഡലം കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്നതിന് എൽഡിഎഫ് തീരുമാനിച്ചതായി കൺവീനർ ടി.പി. രാമകൃഷ്ണൻ. യുഡിഎഫ് ഗവൺമെൻ്റ് തുടരുന്ന ജനവിരുദ്ധ നടപടികൾ എല്ലാ അതിരുകളും ലംഘിച്ച് ജനങ്ങളുടെ ജീവിതം ദുഃസഹമാക്കുന്ന നിലപാടാണ് തുടരുന്നത്.യുഡിഎഫ് ഗവൺമെൻ്റ് ജനവിരുദ്ധ നടപടികളും അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടും തുടർന്നാൽ ജനങ്ങളുടെ അതിശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നദ്ദേഹം കോട്ടയത്ത് പറഞ്ഞു.

സംസ്ഥാന യുഡിഎഫ് ഗവൺമെൻ്റ് അധികാരമേറ്റ ഉടനെ പ്രദ്ധീകരിച്ച ധവള പത്രത്തിൽ പൊതുമേഖലയുടെ അന്ത്യം കുറിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. കിഫ്‌ബി യുടെ അഴിച്ചുപണിയും അവിടെ പ്രഖ്യാപ്പിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സുധാ പിള്ളയുടെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ റിപ്പോർട്ട് പുറത്ത് വന്നു. യുഡിഎഫിൻ്റെ രാഷ്ട്രീയ നിലപാടാണ് റിപ്പോർട്ടിൻ്റെ ഉള്ളടക്കം. കിഫ്ബിക്കുള്ള ഗ്രാന്റ് തടയു കയും പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുകയും ചെയ്‌തിരിക്കുകയാണ്. കിഫ്‌ബിയിൽ പ്രവർത്തിച്ച മാനേജ്‌മെൻ്റ് വിദഗ്‌ദരെ എല്ലാം അപമാനിച്ച് പുറത്താക്കി. ഗവൺമെന്റ് ലക്ഷ്യമിടുന്നത് സാർവ്വത്രികമായ കോർപ്പറേറ്റ് വൽക്കരണമാണ്. ഒരു ലക്ഷം കോടിയിലേറെ രൂപമുടക്കി ജന ജീവിതത്തിൻ്റെ സർവ്വതല സ്‌പർശിയായ 1212 പദ്ധതികൾ മിക്കവയും സ്ത‌ംഭനത്തിലേക്ക് നീങ്ങുകയാണ് എന്നദ്ദേഹം ആരോപിച്ചു.

വൈദ്യുതി മേഖല വൻതോതിൽ കൊള്ളയടിക്കുന്ന സമീപനമാണ് യുഡിഎഫ് ഗവൺമെൻ്റ് സ്വീകരിച്ചിരിക്കുന്നത്. വൈദ്യുതി സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് വൻ അഴിമതിക്ക് കളമൊരുക്കുന്ന നിലപാടണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഈയിടെ നടന്ന ഉന്നത ഓഫീസർമാരുടെ അഴിച്ചുപണി ഈ ലക്ഷ്യം മുൻനിർത്തിയാണ്. വൈദ്യുതി ബോർഡിൻ്റെ ശുപാർശ തള്ളി സ്വാകാര്യ കുത്തകളിൽ നിന്ന് അന്യായമായ വിലകൊടുത്ത് വൈദ്യുതി വാങ്ങാനുള്ള നിലപാടണ് മുഖ്യമന്ത്രി സ്വീകരിച്ച് വരുന്ന ത്. സെക്യൂരിറ്റീസ് ആൻ്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ( SEBI ) അന്വേഷണം നേരിടുന്ന ഇൻസൈഡർ ട്രെയ്ഡിംഗ് കേസുകൾ ഓഹരി തട്ടിപ്പിലും ഉൾപ്പെട്ട ജിഎൻഎ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായുള്ള ഇടപാട് ഒരുതരത്തിലും നീതികരിക്കാവുന്നതല്ല. നിയമസാധ്യതയില്ലാതെ വലിയ വിലയിൽ വൈദ്യുതി വാങ്ങിയിട്ട് അതിന്റെ ബാധ്യത ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് ചിലവാക്കും എന്ന് പറയുന്നത് ഖജനാവ് കൊള്ളയുടെ പ്രകടമായ നിലപാടാണ്. ഇത് ജനങ്ങൾക്കെതിരായ യുദ്ധ പ്രഖ്യപനമാണ്.

കേരളത്തിൻ്റെ കടലും തീരവും കോർപ്പറേറ്റുകൾക്ക് തീരെഴുതുന്ന നിലയിൽ നിയമ നിർമ്മാണം നടത്തിയിരിക്കുകയാണ്. കടലും കടൽ തീരവും മത്സ്യ തൊഴിലാളികൾക്ക് അവകാശപ്പെട്ടതാണ്. നെൽവയൽ തണ്ണീർതട സംരക്ഷണം ഉൾപ്പടെയുള്ള നിമയങ്ങൾ അട്ടിമറിച്ച് കൊണ്ടാണ് സരൾ നിയമം പ്രാവർത്തികമാക്കുന്നത്. നിയമസഭ പാസാക്കിയ സരൾ നിയമം സംസ്ഥാനത്തെ ദുർബലപ്പെടുത്തുന്നതാണ്. നിരവധി പാരിസ്ഥിതിക ആഘാതത്തിന് ഈ നിയമം ഇടവരുത്തുമെന്നദ്ദേഹം ചൂണ്ടി കാട്ടി.ഇഎസ്എ നിയമ വ്യവസ്ഥ വനത്തിൽ മാത്രമായി നിലനിർത്തുന്നതിന് ഗവൺമെൻ്റ് നടപടികൾ സ്വീകരിക്കണം. മലയോര മേഖലയിൽ ജനങ്ങളെ ആകെ ആശങ്കയിലാക്കിയ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാൻ ഗവൺമെൻ്റ് മുൻകൈയ്യെടുക്കണം എന്നദ്ദേഹം പറഞ്ഞു.

കേരളത്തിൻ്റെ ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തെ അട്ടിമറിക്കുന്നതിനുള്ള നീക്കവും സർക്കാർ നടത്തിവരികയാണ്. അനേകലക്ഷം കുടുംബങ്ങൾക്ക് കുടികിടപ്പും ഭൂമിയുടെ അവകാശവും ഉറപ്പാക്കിയ ഭൂപരിഷ്‌കരണ ഭേദഗതി നിയമം കേരള വികസനത്തിന്റെ അടിത്തറയാണ്. അഭിപ്രായ സമന്വയമുണ്ടാക്കാതെ നിയമ ഭേദഗതിക്കുള്ള യാതൊരു നീക്കവും ഉണ്ടാക്കാൻ പാടില്ല.കേരള ഗവൺമെൻ്റ് നാളിതുവരെ കേരളം കൈവരിച്ച വികസന കാഴ്ച്ചപാടിൽ നിന്ന് മാറുകയാണ്. സ്വകാര്യവൽക്കരണത്തിന് ഊന്നൽ നൽകുന്നു. വിദ്യാഭ്യാസ മേഖല യിൽ വർഗ്ഗീയവൽക്കരണത്തിന് കൂട്ട് നിൽക്കുന്നു. ഈ നിലപാടിൽ മാറ്റം വരിക തന്നെ വേണം.നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകുന്നു. വില നിയന്ത്രിക്കാനുള്ള ഒരു പ്രായോഗിക നടപടിയും ഗവൺമെൻ്റ് സ്വീകരിക്കുന്നില്ല. സപ്ലൈക്കോ വഴിയും കൺസ്യൂമർഫെഡ് വഴിയും വിതരണശൃഖല ശക്തിപ്പെടുത്തി ജനങ്ങൾക്ക് സംരക്ഷണം നൽകണം. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും കർശനമായി തടയണം. ആരോഗ്യ മേഖലയിൽ ചികിത്സാ സൗകര്യങ്ങൾ പരിമിതപ്പെട്ട് വരികയാണ്. കേരളത്തിലെ പ്രൈമറി ഹെൽത്ത് സെൻ്ററുകൾ എല്ലാം കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയതോടെ സാധാരണ ജനങ്ങൾക്ക് ചികിത്സാ സൗകര്യങ്ങൾ വൻതോതിൽ ലഭ്യമായി. ഇപ്പോൾ ആവശ്യമായ മരുന്ന് പോലും ലഭിക്കാതെ പരിശോധനാ കേന്ദ്രങ്ങളെല്ലാം ദുർബലപ്പെട്ടിരിക്കുകയാണ്. എൻഎച്ച്എം വഴി നിയമിച്ചവരെയെല്ലാം പിരിച്ചു വിടുന്നു. പുതിയ കരാറുകൾ ഉണ്ടാക്കുന്നതിന് ബോധപൂർവ്വം താമസം വരുത്തുന്നു. കേരളത്തിലെ ആരോഗ്യ മേഖലയിലെ കഴിവുള്ളവരെയെല്ലാം ഉപയോഗപ്പെടുത്തുന്നതിന് പകരം പുതിയ ടാസ്‌ക് ഫോഴ്‌സ് ഉണ്ടാക്കി ആരോഗ്യ മേഖലയെ പൂർണ്ണമായും സ്വകാര്യവൽക്കരിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഈ നിലപാടിൽ നിന്ന് ഗവൺമെൻ്റ് പിന്തിരിയണം.

കേന്ദ്ര സർക്കാരിൻ്റെ ഇറക്കുമതി നയം കാരണം കാർഷിക മേഖലയിൽ ചെറുകിട കച്ചവട രംഗം കടുത്ത പ്രതിസന്ധിയിലാണ്. ഈ ജനവിഭാഗത്തിൻ്റെ സംരക്ഷണത്തിന് സംസ്ഥാന ഗവൺമെൻ്റ് ഒരു നടപടിയും സ്വീകരിക്കുന്നില്ല.
വന്യമൃഗ ശല്യം തടയാൻ കഴിഞ്ഞ ഗവൺമെൻ്റിൻ്റെ കാലത്ത് തുടക്കം കുറിച്ച പദ്ധതികൾ പലതും തുടരുന്നില്ല. വന്യമൃഗ ശല്യം പല പ്രദേശങ്ങളിലും വ്യാപകമായിട്ടുണ്ട്. ഈ സ്ഥിതി കർശനമായ നിയന്ത്രണത്തിലൂടെ ചെറുക്കണം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗാനേഷ്‌കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ജന്ദർ മന്ദിർ പ്രക്ഷോഭം വിപുലപ്പെടുകയാണ്. ഈ സമരത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പിന്തുണ പ്രഖ്യാപിച്ചു. രാജ്യ വ്യാപകമായി വിദ്യാർത്ഥികളും യുവാക്കളും നടത്തി വരുന്ന സമരത്തേയും എൽഡിഎഫ് പിന്തുണക്കുന്നു. രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടി തകർക്കുന്നതിൻ്റെ ഭാഗമാണ് ഇ.ഡി. വേട്ട തുടരുന്നത് എന്നദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

യുഡിഎഫിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും; ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട: കെ സി വേണുഗോപാൽ

യുഡിഎഫിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും; ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട: കെ സി വേണുഗോപാൽ. കേരളത്തിൽ യു ഡി എഫ് സർക്കാർ...

തിരുവല്ല കുന്നത്താനം പഞ്ചായത്ത് 2-ാം വാർഡിൽ രണ്ട് വോട്ടിന് യുഡിഎഫിന് വിജയം

തിരുവല്ല കുന്നത്താനം പഞ്ചായത്ത് 2-ാം വാർഡിൽ രണ്ട് വോട്ടിന് യുഡിഎഫിന് വിജയം. എൽ ഡി എഫിൽ നിന്നും വള്ളോക്കുന്ന് വാർഡ് യു ഡി എഫ്...

തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മീനടത്ത് യുഡിഎഫ് സീറ്റ് നിലനിർത്തി, പാമ്പാടിയിൽ എൽ ഡി എഫ് സീറ്റ് പിടിച്ചെടുത്തു

കോട്ടയം ജില്ലയിൽ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മീനടത്ത് യുഡിഎഫ് സീറ്റ് നിലനിർത്തി, പാമ്പാടിയിൽ എൽ ഡി എഫ് സീറ്റ് പിടിച്ചെടുത്തു. മീനടം പഞ്ചായത്ത്...

കൂടുതല്‍ തെറ്റുതിരുത്തല്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സിപിഎം മാര്‍ഗരേഖയില്‍ വീണ്ടും തിരുത്തല്‍; റാലിയോടെ വിപുലീകൃത കമ്മിറ്റിക്ക് ഇന്ന് സമാപനം

തെറ്റുതിരുത്തൽ നിർദേശങ്ങൾ ഉൾപ്പെടുത്തി മാർഗരേഖ വീണ്ടും തിരുത്തും; റാലിയോടെ വിപുലീകൃത കമ്മിറ്റിക്ക് ഇന്ന് സമാപനം. പൊതുചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളാണ് ഉള്‍പ്പെടുത്തിയത്. രാത്രിയില്‍ ചേര്‍ന്ന സിപിഎം...