സംസ്ഥാന സിവിൽ സർവീസസ് കായികമേള നവംബർ 10 മുതൽ

സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കായി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സിവിൽ സർവീസസ് ടൂർണമെന്റ് 2026-27 ലെ കായിക മത്സരങ്ങൾ നവംബർ 10 മുതൽ ആരംഭിക്കും.അത്‌ലറ്റിക്സ് മത്സരം നവംബർ 10ന് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടക്കും. ബാഡ്മിന്റൺ (ഷട്ടിൽ) മത്സരം നവംബർ 10, 11 തീയതികളിൽ വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. നവംബർ 12ന് ഖോ ഖോ, ഗുസ്തി മത്സരങ്ങൾ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലും യോഗ മത്സരം പിരപ്പൻകോട് ഇന്റർനാഷണൽ സ്വിമ്മിങ് പൂൾ കോംപ്ലക്സിലും നടക്കും. ലോൺ ടെന്നീസ് മത്സരം നവംബർ 10 മുതൽ 12 വരെ ട്രിവാൻഡ്രം ടെന്നിസ് ക്ലബ്, കവടിയാറിലാണ് സംഘടിപ്പിട്ടുള്ളത്. കാരംസ് മത്സരം നവംബർ 16ന് വൈ.എം.സി.എ. തിരുവനന്തപുരത്തും ക്രിക്കറ്റ് മത്സരം നവംബർ 23 മുതൽ 25 വരെ എൽ.എൻ.സി.പി.ഇ. കാര്യവട്ടത്തും നടക്കും.ജില്ലാ സിവിൽ സർവീസസ് ടൂർണമെന്റിൽ സെലക്ഷൻ ലഭിച്ച കായിക താരങ്ങൾ സ്പോർട്സ് കിറ്റും മേലധികാരികൾ സാക്ഷ്യപ്പെടുത്തിയ അസൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റുമായി മത്സരദിവസം രാവിലെ 7.30ന് അതത് വേദികളിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 0471-2331720.

Leave a Reply

spot_img

Related articles

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഹാട്രിക് കിരീടവുമായി ഇന്ത്യ

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ മൂന്നാം മിനിറ്റിൽ തന്നെ മുന്നിലെത്തിയ ജപ്പാനെ നാല് ഗോളിന് തരിപ്പണമാക്കി ഇന്ത്യയ്ക്ക് ഹാട്രിക് കിരീടം. ജയത്തോടെ ഏഷ്യൻ...

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ അഞ്ചു വിക്കറ്റിന് കീഴടക്കി ഇന്ത്യ

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ അഞ്ചു വിക്കറ്റിന് കീഴടക്കി ഇന്ത്യ.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് 40.2 ഓവറിൽ 185 റൺസിന്...

സ്കൂള്‍ കായികമേള; അത്‌ലറ്റിക്സില്‍ മലപ്പുറവും ഓവറോള്‍ തിരുവനന്തപുരവും മുന്നില്‍

അത്ലറ്റിക്സില്‍ 56 ഇനങ്ങള്‍ പൂർത്തിയാകുമ്പോള്‍ മലപ്പുറം ജില്ല 114 പോയിന്റോടെ മുന്നേറുന്നു. തൊട്ടുപിന്നില്‍ 100.5 പോയിന്റോടെ പാലക്കാട് ജില്ല. 68 പോയിന്റോടെ ആലപ്പുഴയും 59...

ആദ്യ ഹോം മാച്ചിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരേ ബ്ലാസ്റ്റേഴ്‌സിന് സമനില

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എല്‍) ഫുട്ബോള്‍ 2026-27 സീസണിലെ ആദ്യ ഹോം മത്സരത്തിൽ മഞ്ഞപ്പടയുടെ വിജയക്കുതിപ്പ് കാണാനെത്തിയ ആരാധകർക്കു നിരാശ.കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ...