പ്രമുഖ ഇന്ത്യൻ പേസ് ബൗളറായ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു.13 വർഷം നീണ്ട പ്രതാപപൂർണ്ണമായ ടെസ്റ്റ് കരിയറിനാണ് 36-കാരനായ ഷമി ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ വിരാമമിട്ടത്.“വെളുത്ത ജേഴ്സിയോട് വിടപറയുന്നു, പക്ഷേ അതിനോടൊപ്പമുള്ള ഓർമ്മകളോട് ഒരിക്കലുമില്ല,” എന്ന് ഷമി കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റ് തനിക്ക് വെറുമൊരു ഫോർമാറ്റ് മാത്രമല്ലെന്നും ജീവിതത്തിലെ ഏറ്റവും പ്രത്യേകതയുള്ള അധ്യായമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.സി.സി.ഐക്കും, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും, സഹതാരങ്ങള്‍ക്കും കുടുംബത്തിനും ആരാധകർക്കും അദ്ദേഹം നന്ദി അറിയിച്ചു.

