ഉത്തർപ്രദേശിലെ സീതാപുരില്‍ ട്രാക്ടർ ട്രോളി മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റു. അമിതവേഗമാണ് അപകടത്തിന് പ്രാഥമിക കാരണമെന്നാണ് വിലയിരുത്തലെന്ന് ലഖ്നൗ റേഞ്ച് ഐജി കിരണ്‍ എസ്. പറഞ്ഞു. യാത്രക്കാരെ കയറ്റാൻ അനുമതിയില്ലാത്ത വാണിജ്യ-കാർഷിക വാഹനത്തിലാണ് ആളുകളെ കൊണ്ടുപോയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

