എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എംവി ഗോവിന്ദൻ

എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥ വൃന്ദം അഴിമതിക്കാർ ആണെന്നുള്ളതാണ് കമ്മീഷണറുടെ റിപ്പോർട്ട്. മന്ത്രിക്ക് ബന്ധമുള്ള ബാറിനെക്കുറിച്ച്‌ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആരാണ് പിന്നില്‍ എന്ന് വ്യക്തമാണ്. അഴിമതി ഉദ്യോഗസ്ഥരുമായും ബാർ ഉടമകളുമായും മന്ത്രിക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞുവെന്നും എക്സൈസ് മന്ത്രി മറുപടി പറയണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.കെഎസ്‌ഇബി – കരാർ- വൈദ്യുതി കരാർ വലിയ അഴിമതിയുടെ ഭാഗമാണ്. അതിന് കൂട്ടുനില്‍ക്കാത്തതുകൊണ്ടാണ് രാജമാണിക്യത്തെ മാറ്റിയത്. മുൻ സർക്കാർ ജിഎൻഎയില്‍ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കട്ടെ. ഇപ്പോള്‍ പുറത്തുവന്ന വിവാദത്തിലാണ് മറുപടി പറയേണ്ടത്. കാലടി സർവകലാശാലയിലെ വിദ്യാർഥികളുടേത് ന്യായമായ സമരമാണ്. സർവകലാശാലയുടേത് കടന്നാക്രമണ രീതിയാണ്. പരിഷ്കൃത സമൂഹത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ശിക്ഷാരീതിയാണിതെന്നും ബിജെപിയുടെ ഭരണം കോണ്‍ഗ്രസിലൂടെ നടപ്പാക്കുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Leave a Reply

spot_img

Related articles

എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്

എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി പടിയിറങ്ങുംമുന്‍പ് എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ എസ് വിനോദിനും ഡെപ്യൂട്ടി കമ്മീഷണര്‍ അജയ്ക്കുമെതിരെ മാസപ്പടി, അനധികൃത...

കോഴിക്കോട്ടെ ആശുപത്രിയിലെ സര്‍ജൻ എംഡിഎംഎയുമായി പിടിയില്‍

വയനാട് ലക്കിടിയില്‍ എംഡിഎംഎ കേസില്‍ ഡോക്ടർ പിടിയില്‍. മലപ്പുറം മൊറയൂർ സ്വദേശിയായ കെ.മുഹമ്മദ്‌ ഫാബിൻ ആണ് പിടിയിലായത്.ഇയാളില്‍ നിന്ന് 8.520 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.കോഴിക്കോട്ടെ...

അലക്ഷ്യമായി വച്ച താക്കോല്‍ കൈക്കലാക്കി പഞ്ചായത്ത് ഓഫീസില്‍ കവര്‍ച്ച നടത്തിയ ആള്‍ പിടിയില്‍

അലക്ഷ്യമായി വച്ച താക്കോല്‍ കൈക്കലാക്കി പഞ്ചായത്ത് ഓഫീസില്‍ കവര്‍ച്ച നടത്തിയ ആള്‍ പിടിയില്‍.വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ നടന്ന വന്‍ മോഷണത്തിലെ പ്രതി കാട്ടീവീട്ടില്‍...

വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങളെ നഷ്ടമായ ശ്രുതി പുതിയ ജീവിതത്തിലേക്ക്

വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങളെ നഷ്ടമായ ശ്രുതി പുതിയ ജീവിതത്തിലേക്ക്. ഗുരുവായൂർ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.വയനാട് കളക്ടേറ്റിലെ ജീവനക്കാരനായ സന്ദീപാണ് വരൻ. രക്ഷിതാക്കാളുടെ...