കേരളത്തെ നടുക്കിയ അമ്പൂരി ദുരന്തത്തിന് 25 വർഷം; കാഞ്ഞിരപ്പള്ളിയിലെ ചൂഴിക്കുന്നേൽ കുടുംബത്തിന് നഷ്ടമായത് പത്ത് ജീവനുകൾ

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തങ്ങളിലൊന്നായ അമ്പൂരി ദുരന്തത്തിന് കാൽനൂറ്റാണ്ട് പൂർത്തിയായി. 2001 നവംബർ ഒൻപതിന് തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിനും അമ്പൂരിക്കും ഇടയിൽ കുരിശുമലയുടെ അടിവാരത്തുള്ള പൂച്ചമുക്കിലുണ്ടായ ഉരുൾപൊട്ടലിൽ 39 പേർക്കാണ് ജീവൻ നഷ്ടമായത്. കാഞ്ഞിരപ്പള്ളിയിലെ ചൂഴിക്കുന്നേൽ കുടുംബത്തിലെ പത്തുപേരും ദുരന്തത്തിൽ മരിച്ചിരുന്നു.ഒരു വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുവീട്ടിലെത്തിയവരാണ് അപ്രതീക്ഷിതമായി ഉണ്ടായ ഉരുൾപൊട്ടലിൽപ്പെട്ടത്. ആഘോഷത്തിനായി ഒത്തുകൂടിയ കുടുംബാംഗങ്ങളുടെ സന്തോഷം നിമിഷങ്ങൾക്കുള്ളിൽ കണ്ണീരിനും നിലവിളികൾക്കും വഴിമാറുകയായിരുന്നു. അമ്പൂരി സ്വദേശി സി.ഡി. തോമസിന്റെ വീട്ടിൽ ഒത്തുകൂടിയിരുന്ന ബന്ധുക്കളിൽ 25 പേരാണ് ദുരന്തത്തിൽ മരിച്ചത്. ആ വീട്ടിലുണ്ടായിരുന്നവരിൽ സി.ഡി. തോമസ് മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്. ഭാര്യയും മകനും മകളും മരുമകനും രണ്ട് പേരക്കുട്ടികളും ഉൾപ്പെടെ ഉറ്റവരെയെല്ലാം അദ്ദേഹത്തിന് നഷ്ടമായി. കാഞ്ഞിരപ്പള്ളി, എരുമേലി, പാലാ, എടത്വ, ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള ബന്ധുക്കളാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. കാഞ്ഞിരപ്പള്ളി ചൂഴിക്കുന്നേൽ ജോഷി, സഹോദരൻ ജോർജുകുട്ടി, ജോർജുകുട്ടിയുടെ ഭാര്യ ബെറ്റി, മക്കളായ തൊമ്മച്ചൻ, വർക്കിച്ചൻ, ഔസേപ്പച്ചൻ, ജോഷിയുടെ സഹോദരി എരുമേലി പഴയകൊരട്ടി ഉറുമ്പിൽ ജാൻസി, മകൻ ജിത്തുക്കുട്ടൻ, പാലാ കൊടുപ്പുന്ന പോളയ്ക്കൽ ജോയമ്മ, മകൾ ചിന്നുക്കുട്ടി എന്നിവരാണ് ചൂഴിക്കുന്നേൽ കുടുംബത്തിൽനിന്ന് ദുരന്തത്തിനിരയായ പത്തുപേർ. സമീപത്തെ മറ്റ് വീടുകളിലുണ്ടായിരുന്നവരും ഉരുൾപൊട്ടലിൽ മരണമടഞ്ഞു. മലഞ്ചരിവിലെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി നടത്തിയ നിർമ്മാണപ്രവർത്തനങ്ങളും പരിസ്ഥിതിലോല പ്രദേശത്തെ ഖനനപ്രവർത്തനങ്ങളും ദുരന്തത്തിന് കാരണമായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ അവഗണിച്ചുള്ള മനുഷ്യന്റെ ഇടപെടലുകൾ എത്ര വലിയ ദുരന്തങ്ങൾക്ക് വഴിവയ്ക്കുമെന്നതിന്റെ വേദനിപ്പിക്കുന്ന ഓർമ്മപ്പെടുത്തലായി അമ്പൂരി ഇന്നും നിലനിൽക്കുന്നു. ദുരന്തത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ദേവാലയത്തിൽ അനുസ്മരണ കുർബാനയും കല്ലറകളിൽ പ്രത്യേക പ്രാർത്ഥനയും നടത്തി. ചൂഴിക്കുന്നേൽ കുടുംബത്തിലെ ആറുപേരെ കാഞ്ഞിരപ്പള്ളി കത്തീഡ്രലിലെ രണ്ട് കുടുംബക്കല്ലറകളിലായാണ് സംസ്കരിച്ചിരിക്കുന്നത്. രണ്ടുപേരെ എരുമേലി പഴയകൊരട്ടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിലും മറ്റ് രണ്ടുപേരെ പാലായിലെ പള്ളി സെമിത്തേരിയിലുമാണ് സംസ്കരിച്ചത്. ദുരന്തം നടന്ന് 25 വർഷം പിന്നിടുമ്പോഴും അന്ന് നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓർമ്മകൾ ബന്ധുക്കളുടെയും നാട്ടുകാരുടെയും മനസ്സിൽ മായാത്ത മുറിവായി അവശേഷിക്കുകയാണ്. ഒരു രാത്രികൊണ്ട് നിരവധി കുടുംബങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകർത്തെറിഞ്ഞ അമ്പൂരി ദുരന്തം കേരളത്തിന്റെ ദുരന്തചരിത്രത്തിലെ ഏറ്റവും വേദനാജനകമായ അധ്യായങ്ങളിലൊന്നായി ഇന്നും ഓർമ്മിക്കപ്പെടുന്നു.

Leave a Reply

spot_img

Related articles

ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി ഹൃദയാഘാതമെന്ന് വരുത്തിത്തീർത്തു; ഭാര്യയും കാമുകനും അറസ്റ്റിൽ

ബെംഗളൂരു ദൊഡ്ഡതൊഗുരുവിൽ ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതമാണെന്ന് വരുത്തിത്തീർത്ത യുവതിയും കാമുകനും പിടിയിലായി. നാൽപ്പത്തിയൊന്നുകാരനായ ഉപേന്ദ്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉപേന്ദ്രയുടെ ഭാര്യ...

പിഎസ്‌സി ചെയർമാനെ ഇന്ന് ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്

ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേടിൽ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് എസ്.ഐ.ടി.കഴിഞ്ഞ ആഴ്ച ഓഫീസിലെത്താൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാൻ...

ബാസ്‌ക്കറ്റ് ബോൾ പരിശീലകൻ അനീഷ് കുര്യൻ അന്തരിച്ചു

ബാസ്കറ്റ്ബോൾ പരിശീലകനും കോട്ടയം ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ ട്രഷററുമായ വാക്കാട് പാക്കരമ്പേൽ അനീഷ് കുര്യൻ (47) അന്തരിച്ചു. അസോസിയേഷൻ യോഗത്തിനുശേഷം തലശ്ശേരിയിൽ നിന്നും നാട്ടിലേക്ക്...

പാത്രിയർക്കീസ് ബാവാ നാളെ കേരളത്തിൽ

പാത്രിയർക്കീസ് ബാവ പ. ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ നാളെ കേരളത്തിൽ എത്തും. പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ 13നു നടക്കുന്ന മൂറോൻ...