കാലടി സര്‍വകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെൻഷൻ നടപടി ചോദ്യം ചെയ്ത ഹർജി തിങ്കളാഴ്ച പരിഗണിക്കും

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്‌പെൻഷൻ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കുന്നത് മാറ്റി.തിങ്കളാഴ്ച വീണ്ടും ഹർജി പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.സ്‌പെൻഷൻ നടപടി റദ്ദാക്കണമെന്നും, വിദ്യാർഥികൾക്ക് പ്രത്യേകം പരീക്ഷ നടത്താൻ നിർദേശിക്കണമെന്നുമുള്ള ഹർജിയിലാണ് തിങ്കളാഴ്ച കോടതി വീണ്ടും വാദം കേൾക്കുന്നത്.മാപ്പപേക്ഷ നല്‍കിയാല്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കാമെന്ന സര്‍വകലാശാലയുടെ തീരുമാനത്തെ വിദ്യാർഥികൾക്ക് ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.ഇക്കാര്യം കൂടി ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാർഥികൾക്ക് ഹർജി ഭേദഗതി ചെയ്ത് നൽകാനും നിർദേശം നൽകി.

Leave a Reply

spot_img

Related articles

അമ്പലപ്പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് കിഴക്ക് കൃഷ്ണാലയം ശശി-രാധാമണി ദമ്പതികളുടെ മകൻ അഭിലാഷിന്റെ (31) മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്.ഇന്നലെ രാവിലെ ആറര മുതൽ യുവാവിനെ...

വ്യാജ വാർത്തകളെയും അപവാദ പ്രചാരണങ്ങളെയും പ്രതിരോധിക്കാൻ സിപിഎം; പ്രത്യേക ലീഗൽ സെൽ സജ്ജമാക്കി, ചുമതല പി രാജീവിന്

പാർട്ടിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളെയും വ്യാജ വർത്തകളെയും നിയമപരമായി നേരിടുന്നതിനായി പ്രത്യേക ലീഗൽ സെൽ സജ്ജമാക്കി സിപിഎം.സിപിഎം നേതാവും കേന്ദ്ര കമ്മറ്റി അംഗവുമായ പി....

കാലടി സർവകലാശാലയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി പിണറായി വിജയൻ

കാലടി സർവകലാശാലയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.സർവകലാശാലയിൽ പ്രതിഷേധിക്കുകയും, നിരാഹാര സമരം നടത്തുകയും ചെയ്യുന്ന വിദ്യാർത്ഥികളെ അദ്ദേഹം കണ്ടു.സമരവേദിയിൽ...

ബസ് ചാര്‍ജും വിദ്യാര്‍ത്ഥി കണ്‍സെഷനും വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി സി.പി. ജോണ്‍

സംസ്ഥാനത്ത് ബസ് ചാര്‍ജും വിദ്യാര്‍ത്ഥി കണ്‍സെഷനും വര്‍ധിപ്പിക്കില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍ വ്യക്തമാക്കി.നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ബസ് ഉടമകള്‍ രംഗത്തെത്തിയിരുന്നെങ്കിലും ഈ ആവശ്യം മന്ത്രി...