പാർട്ടിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളെയും വ്യാജ വർത്തകളെയും നിയമപരമായി നേരിടുന്നതിനായി പ്രത്യേക ലീഗൽ സെൽ സജ്ജമാക്കി സിപിഎം.സിപിഎം നേതാവും കേന്ദ്ര കമ്മറ്റി അംഗവുമായ പി. രാജീവിനാണ് ലീഗൽ സെല്ലിന്റെ ചുമതല.സിപിഎം വിപുലീകൃത കമ്മിറ്റിയുടെ നിർദ്ദേശാനുസരണമാണ് പുതിയ സംവിധാനം രൂപീകരിച്ചത്.ഹൈക്കോടതി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 30 മുതിർന്ന അഭിഭാഷകരുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് സെല്ലിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.ഇതിനു പുറമെ എല്ലാ ജില്ലകളിലും അഭിഭാഷക കൂട്ടായ്മകളും രൂപീകരിച്ചിട്ടുണ്ട്.ആകെ മുന്നൂറോളം അഭിഭാഷകരാണ് ലീഗൽ സെല്ലിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്.സിപിഎമ്മിന് പുറത്തുള്ള പ്രമുഖ അഭിഭാഷകാറും കൂട്ടായ്മയുടെ ഭാഗമാണ്.സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും സിപിഎമ്മിനും പാർട്ടി നേതാക്കൾക്കുമെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ യാതിരു വിട്ടുവീഴ്ചയും കൂടാതെ നിയമനടപടികൾ സ്വീകരിക്കാനാണ് തീരുമാനം.വ്യാജ വാർത്തകളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനൊപ്പം വിവരാവകാശ നിയമപ്രകാരമുള്ള ഇടപെടലുകൾക്കായി വിവരാവകാശ പ്രവർത്തകരുടെ പ്രത്യേക സംഘത്തെയും പാർട്ടി സെല്ലിൽ ഉൾപ്പെടുത്തി.

