മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും.വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തില്‍ അഗ്നി തെളിക്കും. ഈ സമയം ഇരുമുടിക്കെട്ടുമായി എത്തി പതിനെട്ടാംപടിക്ക് താഴെ കാത്തുനില്‍ക്കുന്ന നിയുക്ത മേല്‍ശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തി എ. ദാമോദരൻ നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി സോപാനത്തേക്ക് ആനയിക്കും.6.30ഓടെ സന്നിധാനത്തും പിന്നാലെ മാളികപ്പുറത്തും അവരോധ ചടങ്ങ് നടക്കും. നാളെ വൃശ്ചിക പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകള്‍ തുറക്കുക.
ഉച്ചയ്ക്ക് 12ന് ശേഷം മാത്രമേ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് തീർഥാടകരെ കടത്തിവിടൂ എന്ന് പൊലീസ് അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12ന് മുൻപ് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് തീർഥാടകരെ കൊണ്ടുപോകാൻ ബസ് സർവീസുകള്‍ അനുവദിക്കരുതെന്ന് പത്തനംതിട്ട എസ്പി കെഎസ്‌ആർടിസിക്ക് നിർദേശം നല്‍കി. അതിനു മുൻപുള്ള യാത്രയ്ക്ക് നിലയ്ക്കല്‍ വരെ മാത്രമേ ടിക്കറ്റ് നല്‍കൂ. പമ്പയിലേക്ക് മുൻകൂട്ടി ടിക്കറ്റ് നല്‍കരുതെന്നും പൊലീസ് നിർദേശിച്ചു.

Leave a Reply

spot_img

Related articles

ചാലയിലെ സ്വർണ കവർച്ചയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം ചാലയിലെ സ്വർണ കവർച്ചയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വർണകവർച്ചയ്ക്കായി 25 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ ഉറപ്പിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ. ദിവസങ്ങൾക്ക് മുമ്പാണ്...

അമ്പലപ്പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് കിഴക്ക് കൃഷ്ണാലയം ശശി-രാധാമണി ദമ്പതികളുടെ മകൻ അഭിലാഷിന്റെ (31) മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്.ഇന്നലെ രാവിലെ ആറര മുതൽ യുവാവിനെ...

വ്യാജ വാർത്തകളെയും അപവാദ പ്രചാരണങ്ങളെയും പ്രതിരോധിക്കാൻ സിപിഎം; പ്രത്യേക ലീഗൽ സെൽ സജ്ജമാക്കി, ചുമതല പി രാജീവിന്

പാർട്ടിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളെയും വ്യാജ വർത്തകളെയും നിയമപരമായി നേരിടുന്നതിനായി പ്രത്യേക ലീഗൽ സെൽ സജ്ജമാക്കി സിപിഎം.സിപിഎം നേതാവും കേന്ദ്ര കമ്മറ്റി അംഗവുമായ പി....

കാലടി സര്‍വകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെൻഷൻ നടപടി ചോദ്യം ചെയ്ത ഹർജി തിങ്കളാഴ്ച പരിഗണിക്കും

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്‌പെൻഷൻ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കുന്നത് മാറ്റി.തിങ്കളാഴ്ച വീണ്ടും ഹർജി പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.സ്‌പെൻഷൻ നടപടി റദ്ദാക്കണമെന്നും,...