പ്രസവ സൗകര്യമുള്ള എല്ലാ ആശുപത്രികളിലും വിദഗ്ധ സേവനം 24 മണിക്കൂറും ഉറപ്പാക്കാൻ തീരുമാനം

സംസ്ഥാനത്തെ പ്രസവ സൗകര്യമുള്ള എല്ലാ ആശുപത്രികളിലും ഡോക്ടർമാർ, അനസ്തീസിയ വിദഗ്ധർ, പരിശീലനം ലഭിച്ച നഴ്‌സുമാർ എന്നിവരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കാൻ തീരുമാനം.മാതൃ-ശിശു മരണങ്ങൾ കുറയ്ക്കുന്നതിനും പ്രസവസമയത്തെ അടിയന്തര ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് നടപടി.24 മണിക്കൂറും രക്തബാങ്ക് സൗകര്യവും ഉറപ്പാക്കും. തിരഞ്ഞെടുക്കപ്പെട്ട പ്രസവ കേന്ദ്രങ്ങളിൽ ശിശുരോഗ വിദഗ്ധരുടെ സേവനവും മുഴുവൻ സമയവും ലഭ്യമാക്കും.ഗർഭധാരണത്തിന് മുൻപുതന്നെ സ്ത്രീകളുടെ ആരോഗ്യം വിലയിരുത്തി പരിചരണവും ചികിത്സയും ഉറപ്പാക്കാൻ പ്രീ കൺസെപ്ഷൻ സ്ക്രീനിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും. പ്രസവസമയത്തും ശേഷവും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില മോശമാകുന്നത് മുൻകൂട്ടി കണ്ടെത്തുന്നതിനായി ‘കേരള മെറ്റേണൽ ഒബ്സ്റ്റട്രിക് ഏർലി വാണിങ് സ്കോർ’ സംവിധാനം നടപ്പാക്കും. അടിയന്തര സാഹചര്യങ്ങളിൽ നേരിടാൻ ഏകീകൃത ചികിത്സാ പ്രോട്ടോക്കോളും തയ്യാറാക്കും.എല്ലാ ജില്ലകളിലും ഹൈ ഡിപ്പെൻഡൻസി യൂണിറ്റുകളും തീവ്രപരിചരണ വിഭാഗങ്ങളും ഉറപ്പാക്കും. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ പ്രസവാനന്തര പരിചരണത്തിന് ഏകീകൃത മാനദണ്ഡങ്ങൾ നിലവിൽ വരും.

മാതൃമരണമുണ്ടായാൽ നാലു മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യുന്നത് നിർബന്ധമാക്കും. അഞ്ചു ദിവസത്തിനുള്ളിൽ ജില്ലാതല അവലോകനം പൂർത്തിയാക്കണം. മരണകാരണങ്ങളും ചികിത്സാവീഴ്ചകളും പ്രതിരോധിക്കാമായിരുന്ന സാഹചര്യങ്ങളും വിശദമായി പരിശോധിക്കും.ഇതിനായി ‘കോൺഫിഡൻഷ്യൽ റിവ്യൂ ഓഫ് മെറ്റേണൽ ഡെത്ത്സ്’ സംവിധാനം കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയുമായി സഹകരിച്ച് നടപ്പാക്കാനാണ് തീരുമാനം.അതേസമയം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലെ പട്ടികവർഗ മേഖലകളിൽ മാതൃ-ശിശു മരണങ്ങൾ കുറയ്ക്കാൻ പ്രത്യേക ഇടപെടലുകളും നടത്തും. അതിഥിത്തൊഴിലാളി കുടുംബങ്ങളിലെ ഗർഭിണികൾക്കും കുട്ടികൾക്കും ആരോഗ്യപരിചരണം ഉറപ്പാക്കാൻ ബോധവൽക്കരണവും ആരോഗ്യപരിശോധനയും സംഘടിപ്പിക്കും.മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുന്നതിനൊപ്പം ഗർഭകാലം മുതൽ പ്രസവാനന്തര ഘട്ടം വരെയുള്ള ചികിത്സയും പരിചരണവും കൂടുതൽ കാര്യക്ഷമമാക്കുകയാണ് പുതിയ നടപടികളുടെ ലക്ഷ്യം.

Leave a Reply

spot_img

Related articles

ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി സ്വർണ വില

ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി സ്വർണ വില .22 കാരറ്റ് സ്വർണം ഗ്രാമിന് 255 രൂപയും പവന് ഒറ്റയടിക്ക് 2,040 രൂപയുമാണ്...

സ്വർണവില വീണ്ടും കുറഞ്ഞു; പവന് 560 രൂപയുടെ ഇടിവ്, ഏഴുമാസത്തിനുശേഷം ഒരു ലക്ഷം രൂപയ്ക്ക് താഴെ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ...

സ്വന്തം ഫോൺ നമ്പർ ആര് കാണണം എന്നിനി തീരുമാനിക്കാം; വാട്സ്ആപ്പിൽ പുതിയ ഫീച്ചർ

ഉപയോക്താവിന്‍റെ ഫോൺ നമ്പറിന്‍റെ സ്വകാര്യത ശക്തമാക്കുന്ന വിധത്തിൽ കൂടുതൽ നിയന്ത്രണം നൽകുന്ന പുത്തൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. സ്വന്തം ഫോൺ നമ്പർ ആർക്കൊക്കെ കാണാനാകുമെന്ന്...

സംസ്ഥാനത്ത് ആറു പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

നിലമ്പൂരില്‍ മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. അമരമ്പലത്തെ കടയില്‍ നിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസുകാരിക്കും പാലുണ്ടയിലെ കടയില്‍ നിന്ന് മന്തി കഴിച്ച രണ്ട്...