‘ക്നായി തോമാ’ ചലച്ചിത്രമാകുന്നു; പ്രസാദ് വാളച്ചേരിൽ സംവിധായകൻ, വിജി തമ്പി ക്നായി തൊമ്മനാകുന്നു

ക്നായി തോമാ ചലച്ചിത്രമാകുന്നു. പ്രസാദ് വാളച്ചേരിൽ സംവിധായകൻ.വിജി തമ്പി ക്നായി തൊമ്മനാകുന്നു. കനാൻ ദേശത്തു നിന്നും കച്ചവടവുമായി ബന്ധപ്പെട്ട് ഇൻഡ്യയിലെത്തിയ വ്യക്തിയാണ് ക്നായി തൊമ്മൻ .കേരളത്തിലെ മലഞ്ചരക്കുകൾ വാങ്ങി പകരം ഓയിലും മറ്റും ഇവിടേക്ക് കൈമാറ്റം ചെയ്യപ്പെട്ടുന്നു.ഇൻഡ്യയിൽ തോമാസ്ലീഹാ വഴി ക്രിസ്തുമതം സ്വീകരിച്ച ക്രൈസ്‌തവർക്ക് ശുശുഷ ചെയ്യാൻ അധികാരികൾ ഇല്ലായെന്ന സാഹചര്യമുണ്ടായപ്പോൾ കതാൻ ദേശത്തെ ക്രൈസ്തവ മേലധ്യക്ഷന്മാരുടെ നിർദ്ദേശപ്രകാരംകുറച്ചു വൈദികരുമായി ഒരു പായ്ക്കപ്പലിൽ കേരളത്തിലെത്തുന്നു. അന്നത്തെ ഭരണാധിപയായി
രുന്ന ചേരമാൻ പെരുമാൾ അവരെ സ്വീകരിക്കുകയും ചെയ്തു.പിന്നീട് ഇവിടെയുള്ള പ്രവർത്തനങ്ങളാണ് ക്നായി തൊമ്മൻ എന്ന ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.എല്ലാ വിധ കൊമേഴ്സ്യൽ ഘടകങ്ങളും കോർത്തിണക്കി യുള്ള ഒരു ക്ലീൻ എൻ്റെർടൈനറായി ട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.പ്രശസ്‌ത സംവിധായകനായ വിജി തമ്പിയാണ് ക്നായി തൊമ്മൻ എന്ന ചരിത്ര നായകനെ അവതരിപ്പിക്കുന്നത്.വിജി തമ്പിയുടെ തന്നെ ശിഷ്യനായ പ്രസാദ് വാളച്ചേരിലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. മേൽക്കാര പുറത്ത് പിക്ച്ചേർസിൻ്റെ ബാനറിൽ ടോമി മേൽക്കാര പ്പുറത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സജി സോമൻ,അംബിക , മല്ലികാസുകുമാരൻ, മുരളി മോഹൻ,ജയകൃഷ്ണൻ, കോട്ടയം രമേഷ് ഇബ്രാഹിം കുട്ടി, . ഇസഹാക്ക്, ജയൻ ചേർത്തല, ചാലി പാല,ആലപ്പി അഷ്റഫ് , ജോസഫ് ചാവറ, സൈമൺ പാറക്കൽ, തോമസ് സംക്രാന്തി, ആശിഷ് അലക്സ് ശ്രീദർശൻ, സന്തോഷ് കുമാർ നാട്ടുകം എന്നിവരും പ്രധാന അഭിനേതാക്കളാണ്.
മൂലകഥ- ക്‌നാനായ സമൂഹം.
തിരക്കഥ- കുമരകം ബാബുരാജ്.
ഛായാഗ്രഹണം- ഗോകുൽ .
എഡിറ്റിംഗ്- പി.സി. മോഹൻ.
പ്രൊഡക്‌ഷൻ ഡിസൈൻ- ആൻ്റെണി ഏലൂർ.
നവംബർ ഇരുപത്തിയാറിന് വാഗമണ്ണിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്, ചേർത്തല എന്നിവിടങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

നടൻ റോബിൻ വർഗീസ് അന്തരിച്ചു

ജോണി വാക്കർ’ എന്ന ചിത്രത്തിൽ ഷെല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടൻ റോബിൻ വർഗീസ് അന്തരിച്ചു.അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം...

വിനീത് ശ്രീനിവാസൻ നായകനായ ‘ചടങ്ങ്’ ചിത്രീകരണം പൂർത്തിയായി

തീയേറ്റർ ഒഫ് ഡ്രീംസ് .എം.സ്റ്റാർ എൻ്റെർടൈൻമെൻ്റ് എന്നീ ബാനറുകളിൽ ഡോൾവിൻ കുര്യാക്കോസ്, ഡെൽറ്റ മണി , ഷബീർ മല വെട്ടത്ത് എന്നിവർ നിർമ്മിച്ച്നവാഗതനായ അഭിജിത്ത്...

ആഷിക്ക് ഉസ്മാൻ -ഡിനോയ് പൗലോസ് ചിത്രം ‘ഹലോ ഡിയർ’ പുതിയ ലുക്കിൽ പോസ്റ്റർ എത്തി

പ്രേക്ഷകരുടെ ഇടയിൽ ഏറെ കൗതുകം നൽകുന്ന യുവനിരയിലെ ശ്രദ്ധേയരായ സംഗീത് പ്രതാപും,മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹലോ ഡിയർ എന്ന ചിത്രത്തിൻ്റെ ഏറ്റവും...

എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം ‘സൂര്യ’ റിലീസ് മാറ്റി

സണ്ണി ഡിയോളിനെ നായകനാക്കി M പത്മകുമാർ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘സൂര്യാ- അന്ത് സേ ആരംഭ് തക്’ CBFC സർട്ടിഫിക്കറ്റ് കിട്ടാനുള്ള കാലതാമസത്താൽ...