തീയേറ്റർ ഒഫ് ഡ്രീംസ് .എം.സ്റ്റാർ എൻ്റെർടൈൻമെൻ്റ് എന്നീ ബാനറുകളിൽ ഡോൾവിൻ കുര്യാക്കോസ്, ഡെൽറ്റ മണി , ഷബീർ മല വെട്ടത്ത് എന്നിവർ നിർമ്മിച്ച്നവാഗതനായ അഭിജിത്ത് സൂര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം വണ്ടൂരിൽ പൂർത്തിയായി.വിനീത് ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു വീടിൻ്റെ പശ്ചാത്തലത്തിൽ ഫുൾ ഫാമിലി ഹ്യൂമർ, ഹൊറർ ജോണറിലൂടെയാണ് അവതരിപ്പിക്കുന്നത്.ഹൊററിനും നർമ്മത്തിനും ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ മീനാക്ഷി മാധവൻ നായികയാകുന്നു.സുരേഷ് കൃഷ്ണ , ജഗദീഷ് ,സോനാ നായർ നിഹാൽ നിസ്സാം, ബിജു സോപാനം, ശ്രീജിത്ത് ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.വ്യത്യസ്ഥ തലമുറകളിൽ പ്പെട്ട ജനപ്രീതി നേടിയ അഭിനേതാക്കളാണ് ഈ ചിത്രത്തിലുള്ളത്.പ്രേക്ഷകർക്ക് ഏറെ കൗതുകമുള്ള ചില വാർത്തകൾ കൂടി ഈ ചിത്രത്തിനുണ്ട്.ചിത്രത്തിൻ്റെ പുരോഗതിയിൽ അപ്ഡേഷനുകളിലൂടെ ഈ കാര്യങ്ങൾ പുറത്തു വിടുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
തിരക്കഥ- അഭിജിത്ത് സര്യ , വിഷ്ണുവിനോദൻ,
സംഗീതം- ബിബിൻ അശോക്.
ഛായാഗ്രഹണം – ഹലോ റഷാദ് .
എഡിറ്റിംഗ്- കണ്ണൻ മോഹൻ.
പ്രൊഡക്ഷൻ ഡിസൈനർ_ദിലീപ് നാഥ് .
കലാസംവിധാനം-
അഖിൽ രാജ് ചിറയിൽ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ+ രജീഷ് വേലായുധൻ.
അക് ഷൻ- കലൈ കിംഗ് സ്റ്റൺ.
മേക്കപ്പ് – സുധി സുരേന്ദ്രൻ.
കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്.
ക്രിയേറ്റീവ് പ്രൊഡ്യൂസർ _സാജൻ . ആർ .ശാരദ. .
പ്രൊഡക്ഷൻ
എക്സിക്യൂട്ടീവ്-
സുഹൈൽ വരട്ടിപ്പള്ളിയാൽ.
സ്റ്റിൽസ്- ഷെയ്ൻ സാബുറ.
ഡിസൈൻ – ഓൾഡ് മങ്ക്സ്.
പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മലവെട്ടത്ത്.
വാഴൂർ ജോസ്
.

