വിനീത് ശ്രീനിവാസൻ നായകനായ ‘ചടങ്ങ്’ ചിത്രീകരണം പൂർത്തിയായി

തീയേറ്റർ ഒഫ് ഡ്രീംസ് .എം.സ്റ്റാർ എൻ്റെർടൈൻമെൻ്റ് എന്നീ ബാനറുകളിൽ ഡോൾവിൻ കുര്യാക്കോസ്, ഡെൽറ്റ മണി , ഷബീർ മല വെട്ടത്ത് എന്നിവർ നിർമ്മിച്ച്നവാഗതനായ അഭിജിത്ത് സൂര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം വണ്ടൂരിൽ പൂർത്തിയായി.വിനീത് ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു വീടിൻ്റെ പശ്ചാത്തലത്തിൽ ഫുൾ ഫാമിലി ഹ്യൂമർ, ഹൊറർ ജോണറിലൂടെയാണ് അവതരിപ്പിക്കുന്നത്.ഹൊററിനും നർമ്മത്തിനും ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ മീനാക്ഷി മാധവൻ നായികയാകുന്നു.സുരേഷ് കൃഷ്ണ , ജഗദീഷ് ,സോനാ നായർ നിഹാൽ നിസ്സാം, ബിജു സോപാനം, ശ്രീജിത്ത് ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.വ്യത്യസ്ഥ തലമുറകളിൽ പ്പെട്ട ജനപ്രീതി നേടിയ അഭിനേതാക്കളാണ് ഈ ചിത്രത്തിലുള്ളത്.പ്രേക്ഷകർക്ക് ഏറെ കൗതുകമുള്ള ചില വാർത്തകൾ കൂടി ഈ ചിത്രത്തിനുണ്ട്.ചിത്രത്തിൻ്റെ പുരോഗതിയിൽ അപ്ഡേഷനുകളിലൂടെ ഈ കാര്യങ്ങൾ പുറത്തു വിടുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
തിരക്കഥ- അഭിജിത്ത് സര്യ , വിഷ്ണുവിനോദൻ,
സംഗീതം- ബിബിൻ അശോക്.
ഛായാഗ്രഹണം – ഹലോ റഷാദ് .
എഡിറ്റിംഗ്- കണ്ണൻ മോഹൻ.
പ്രൊഡക്‌ഷൻ ഡിസൈനർ_ദിലീപ് നാഥ് .
കലാസംവിധാനം-
അഖിൽ രാജ് ചിറയിൽ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ+ രജീഷ് വേലായുധൻ.
അക് ഷൻ- കലൈ കിംഗ് സ്റ്റൺ.
മേക്കപ്പ് – സുധി സുരേന്ദ്രൻ.
കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്.
ക്രിയേറ്റീവ് പ്രൊഡ്യൂസർ _സാജൻ . ആർ .ശാരദ. .
പ്രൊഡക്ഷൻ
എക്സിക്യൂട്ടീവ്-
സുഹൈൽ വരട്ടിപ്പള്ളിയാൽ.
സ്റ്റിൽസ്- ഷെയ്ൻ സാബുറ.
ഡിസൈൻ – ഓൾഡ് മങ്ക്സ്.
പ്രൊഡക്‌ഷൻ കൺട്രോളർ – ഷബീർ മലവെട്ടത്ത്.
വാഴൂർ ജോസ്
.

Leave a Reply

spot_img

Related articles

നടൻ റോബിൻ വർഗീസ് അന്തരിച്ചു

ജോണി വാക്കർ’ എന്ന ചിത്രത്തിൽ ഷെല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടൻ റോബിൻ വർഗീസ് അന്തരിച്ചു.അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം...

‘ക്നായി തോമാ’ ചലച്ചിത്രമാകുന്നു; പ്രസാദ് വാളച്ചേരിൽ സംവിധായകൻ, വിജി തമ്പി ക്നായി തൊമ്മനാകുന്നു

ക്നായി തോമാ ചലച്ചിത്രമാകുന്നു. പ്രസാദ് വാളച്ചേരിൽ സംവിധായകൻ.വിജി തമ്പി ക്നായി തൊമ്മനാകുന്നു. കനാൻ ദേശത്തു നിന്നും കച്ചവടവുമായി ബന്ധപ്പെട്ട് ഇൻഡ്യയിലെത്തിയ വ്യക്തിയാണ് ക്നായി തൊമ്മൻ...

ആഷിക്ക് ഉസ്മാൻ -ഡിനോയ് പൗലോസ് ചിത്രം ‘ഹലോ ഡിയർ’ പുതിയ ലുക്കിൽ പോസ്റ്റർ എത്തി

പ്രേക്ഷകരുടെ ഇടയിൽ ഏറെ കൗതുകം നൽകുന്ന യുവനിരയിലെ ശ്രദ്ധേയരായ സംഗീത് പ്രതാപും,മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹലോ ഡിയർ എന്ന ചിത്രത്തിൻ്റെ ഏറ്റവും...

എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം ‘സൂര്യ’ റിലീസ് മാറ്റി

സണ്ണി ഡിയോളിനെ നായകനാക്കി M പത്മകുമാർ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘സൂര്യാ- അന്ത് സേ ആരംഭ് തക്’ CBFC സർട്ടിഫിക്കറ്റ് കിട്ടാനുള്ള കാലതാമസത്താൽ...