ജോണി വാക്കർ’ എന്ന ചിത്രത്തിൽ ഷെല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടൻ റോബിൻ വർഗീസ് അന്തരിച്ചു.അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം അമേരിക്കയിൽ വെച്ചായിരുന്നു. പത്തനംതിട്ട കുന്നന്താനം സ്വദേശിയാണ്.കൊച്ചിൻ കോറസ് എന്ന മിമിക്രി ട്രൂപ്പിൽ അംഗമായാണ് റോബിൻ വർഗീസ് കലാരംഗത്തേക്ക് കടന്നുവന്നത്. ‘ജോണി വാക്കറി’ന് പുറമേ ‘സോളമന്റെ മണവാട്ടി സോഫിയ’ എന്ന ചിത്രത്തിലും നിരവധി ഹ്രസ്വചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

