വീണ്ടും അഭിഭാഷക വേഷത്തിൽ പി.എസ്. ശ്രീധരൻപിള്ള; ഷാൻ വധക്കേസ് പ്രതികൾക്കായി കോടതിയിൽ ഹാജരായി

ഗവർണർ പദവി ഒഴിഞ്ഞതിന് പിന്നാലെ സജീവ അഭിഭാഷക വൃത്തിയിലേക്ക് മടങ്ങിയെത്തി മുതിർന്ന ബിജെപി നേതാവും മുൻ ഗോവ ഗവർണറുമായ പി.എസ്. ശ്രീധരൻപിള്ള. ആലപ്പുഴ സെഷൻസ് കോടതിയിൽ ഷാൻ വധക്കേസിലെ പ്രതികൾക്കുവേണ്ടിയാണ് ശ്രീധരൻപിള്ള ഹാജരായത്.ഗവർണർ പദവി ഒഴിഞ്ഞശേഷം അഭിഭാഷക വൃത്തിയിലേക്ക് തിരിച്ചെത്തുന്ന രാജ്യത്തെ ആദ്യ വ്യക്തിയാണ് താനെന്ന് ശ്രീധരൻപിള്ള അവകാശപ്പെട്ടു. അഭിഭാഷകവൃത്തിയോടുള്ള താൽപ്പര്യവും സ്നേഹവുമാണ് വീണ്ടും നിയമരംഗത്ത് സജീവമാകാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.നാല് പതിറ്റാണ്ടിലേറെ നിയമരംഗത്ത് പ്രവർത്തന പരിചയമുള്ള ശ്രീധരൻപിള്ള കീഴ്‌ക്കോടതികൾ മുതൽ സുപ്രീംകോടതി വരെ നിരവധി സുപ്രധാന കേസുകളിൽ ഹാജരായിട്ടുണ്ട്. കേരളത്തിൽ മാറിമാറി അധികാരത്തിലെത്തിയ സർക്കാരുകൾ പന്ത്രണ്ട് കേസുകളിൽ അദ്ദേഹത്തെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്.കേന്ദ്ര സർക്കാരിന്റെ കേരള ഹൈക്കോടതിയിലെ സീനിയർ സ്റ്റാൻഡിങ് കൗൺസൽ, സിബിഐയുടെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസൽ, കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.മിസോറാമിലും ഗോവയിലും ഗവർണറായിരുന്ന ശ്രീധരൻപിള്ള ബിജെപി സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. നവംബർ 11 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ കേരള ഹൈക്കോടതി അദ്ദേഹത്തിന് സീനിയർ അഭിഭാഷക പദവി നൽകുകയും ചെയ്തിരുന്നു.രാഷ്ട്രീയത്തിലും ഭരണഘടനാപരമായ ഉന്നത പദവികളിലും പ്രവർത്തിച്ചശേഷം വീണ്ടും കോടതിമുറിയിലേക്ക് മടങ്ങിയെത്തിയ ശ്രീധരൻപിള്ളയുടെ തീരുമാനം ശ്രദ്ധേയമായിരിക്കുകയാണ്.

Leave a Reply

spot_img

Related articles

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നവംബർ 22ന്

ഭാരതത്തെ പോളിയോ വിമുക്തമാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നവംബർ 22 ഞായറാഴ്ച സംസ്ഥാനത്തെ 10 ജില്ലകളിൽ നടക്കുമെന്ന് ആരോഗ്യ- ദേവസ്വം വകുപ്പ്...

മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് വിദർശ : നിയമന ഉത്തരവ് ഏറ്റുവാങ്ങി

മുഖ്യമന്ത്രി വി ഡി സതീശന് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് ഷൂട്ടിങ് താരം വിദർശ കെ വിനോദ്. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി...

ഷുക്കൂർ വധക്കേസ്: വിധിയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ സർക്കാരിന് അപ്പീൽ നൽകാം; തിരുവഞ്ചൂർ രാധാകൃഷ്ണൻ

അരിയിൽ ഷുക്കൂർ വധക്കേസിലെ കോടതി വിധിയിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ സർക്കാരിന് നിയമപരമായി അപ്പീൽ നൽകാമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇക്കാര്യത്തിൽ പ്രോസിക്യൂഷനാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും...

പത്മജയുടെ രാജി: സംസ്ഥാന നേതാക്കൾ മറുപടി പറയുമെന്ന് സുരേഷ് ഗോപി

പത്മജയുടെ രാജി: സംസ്ഥാന നേതാക്കൾ മറുപടി പറയുമെന്ന് സുരേഷ് ഗോപി.പത്മജയുടെ കാര്യം എന്നോടല്ല ചോദിക്കേണ്ടത്. അവരെ ചേർക്കുന്നതിൽ താൻ ഇടപെട്ടിട്ടില്ല.പുറത്ത് പോകുന്നതിനെ എതിർക്കാനും തനിക്ക്...