ഡാൻസാഫ് വിഭാഗത്തിന് പിസ്റ്റൾ പരിശീലനം നൽകാൻ എഡിജിപിയുടെ നിർദേശം

ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഡാൻസാഫ് സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥർക്ക് പിസ്റ്റൾ ഉപയോഗത്തിൽ പ്രത്യേക പരിശീലനം നൽകാൻ ക്രമസമാധാന വിഭാഗം എഡിജിപി പി.വിജയൻ ജില്ലാ പൊലീസ് മേധാവിമാർക്ക് കർശന നിർദേശം നൽകി. പൊലീസുകാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.തങ്ങളുടെ അധികാരപരിധിയിലുള്ള എല്ലാ ഡാൻസാഫ് ഉദ്യോഗസ്ഥർക്കും അടിയന്തര ഘട്ടങ്ങളിൽ പിസ്റ്റൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നൽകണമെന്നാണ് നിർദേശത്തിലുള്ളത്. ദ്രുതവേഗത്തിലുള്ള സ്ട്രിപ്പിങ്, അസംബ്ലിങ്, ഫയറിങ് എന്നിവ ഇതിൽ ഉൾപ്പെടും.പരിശീലന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സോൺ ഐജിമാർക്കും റേഞ്ച് ഡിഐജിമാർക്കും നിർദേശം നൽകിയിട്ടുണ്ടന്ന് എഡിജിപി പി.വിജയൻ അറിയിച്ചു.

Leave a Reply

spot_img

Related articles

ഡ്രൈ ഡേയില്‍ മാറ്റം വേണമോ എന്ന് മദ്യ നയത്തിന് ശേഷം തീരുമാനിക്കും ; മന്ത്രി എം ലിജു

ഡ്രൈഡേ വേണ്ടെന്ന ധനകാര്യ സബ്ജറ്റ് കമ്മിറ്റിയിലെ മുഖ്യമന്ത്രിയുടെ നിലപാടില്‍ മറുപടിയുമായി എക്‌സൈസ് മന്ത്രി എം.ലിജു.ഡ്രൈ ഡേയില്‍ മാറ്റം വേണമോ എന്ന് മദ്യ നയത്തിന് ശേഷമാണ്...

മിഠായി തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്

പറപ്പൂക്കര പള്ളത്ത് മിഠായി തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്.തൊണ്ടയില്‍ കുടുങ്ങിയത് മിഠായിയല്ല, അമരയ്ക്കാ കുരുവാണെന്നാണ് പുതിയ കണ്ടെത്തല്‍. ഇതു സംബന്ധിച്ച...

പാറേല്‍ പള്ളി കൂദാശയും ബസിലിക്ക പ്രഖ്യാപനവും ഇന്ന്

മ​രി​യ​ന്‍ തീ​ര്‍ഥാ​ട​ന​കേ​ന്ദ്ര​മാ​യ ചങ്ങനാശ്ശേരി പാ​റേ​ല്‍ മ​ര്‍ത്ത്മ​റി​യം വ​ലി​യ​പ​ള്ളി ഇ​ന്ന് കൂ​ദാ​ശ ചെ​യ്ത് ആ​ദ്യ​ ബ​ലി​യ​ര്‍പ്പ​ണം ന​ട​ത്തി ബ​സി​ലി​ക്ക​യാ​യി ഉ​യ​ര്‍ത്തും.ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ആ​ര്‍ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍...

വീണ്ടും അഭിഭാഷക വേഷത്തിൽ പി.എസ്. ശ്രീധരൻപിള്ള; ഷാൻ വധക്കേസ് പ്രതികൾക്കായി കോടതിയിൽ ഹാജരായി

ഗവർണർ പദവി ഒഴിഞ്ഞതിന് പിന്നാലെ സജീവ അഭിഭാഷക വൃത്തിയിലേക്ക് മടങ്ങിയെത്തി മുതിർന്ന ബിജെപി നേതാവും മുൻ ഗോവ ഗവർണറുമായ പി.എസ്. ശ്രീധരൻപിള്ള. ആലപ്പുഴ സെഷൻസ്...